Thursday, May 29, 2014

നഷ്ടബോധം

കാണുവാനഗ്രഹമേറെയുടെന്നുള്ളിൽ
ഒരു വട്ടമെങ്കിലും എൻ പ്രിയനേ
എന്തുഞാൻ ചെയ്യ്ണം എവിടെ ഞാൻ പോകേന്നം
പ്രിയനേ നിൻ മുഖം ഒന്നുകാണാൻ
അകന്നുപോയ് ഏറെ ഞാൻ നിന്നിൽ നിന്നും
നിൻ സ്നേഹമെന്തെന്നറിഞ്ഞില്ല ഞാൻ
എങ്ങും കാണുവാൻ സാധിചില്ലാമോദം
പ്രിയനേ നിന്നിൽ ഞാൻ കണ്ടപോലെ
ഉഴറി നടന്നന്ധകാര വീഥിയിൽ
എൻ വഴി ഏതെന്നറിയാത്ത ഞാൻ.
ഒരു  നുള്ള് സ്നേഹാം പോലുമെവിടെയും - കണ്ടില്ല
പ്രിയനേ നീയന്നു നൽകിയപൊൽ
ഒരു നറു  വെട്ടമായി അണയണെ നീ വീണ്ടും
ചേർക്കണേ എന്നെ നിന്നിലേക്ക്‌
വേഗം നിന്കര ലാളനത്തിൽ ചേരുവാൻ
തുടിക്കുന്നിതെൻ മനം അധികമായി.
നിന് മാറിൽ തലചയ്ചുറങ്ങെണമെന്നും
നിന് കൂടെ നിന് പ്രിയ ദാസിയയ് ഞാൻ.
നിന്നിൽ അലിയണം ഒന്നായ് തീരണം
ഇന്നെൻ ലക്ഷ്യമതുമാത്രം

Wednesday, January 29, 2014

വിഷകന്യക: എസ്‌. കെ. പോറ്റകാട് - ഒരു ആസ്വാദനം

ഒരു ട്രെയിന്‍ യാത്രയിലാണ് ഞാന്‍ ഈ പുസ്തകം വാങ്ങിച്ചത്. വിഷകന്യക എസ്‌. കെ. പോറ്റകാട് എന്നൊക്കെ കേട്ടപോള്‍ കഥ നല്ലതയിരിക്കും എന്ന വിചാരം പെട്ടന്ന് മനസ്സില്‍ ഉദിച്ചു. അതുതന്നെയായിരുന്നു ഈ പുസ്തകം വാങ്ങുവാനുള്ള കാരണവും. ഇതു വാങ്ങുന്ന സമയത്ത് ഇതിലെ പ്രതിപാദ്യത്തെ പറ്റി യാതൊരു അറിവും ഉണ്ടായിരുന്നില്ല. അതു ആദ്യമായിട്ട് അറിയുന്നത് നോവലിസ്റ്റ് പുസ്തകത്തിന്റെ ആദ്യ പതിപ്പിന് എഴുതിയതു എന്നു പറഞ്ഞു കൊടുത്തിരിക്കുന്ന മുഖവുര വയിച്ചപോഴാണ്.

കുടിയേറ്റ കര്‍ഷകരുടെ കഥ. ഇതുവരെയുള്ള വായനയില്‍ കുടിയേറ്റ കര്‍ഷകരുടെ ജീവിത കഥ പ്രതിപാദ്യമായ ഒരു പുസ്തകം പോലുമില്ല. മാത്രമല്ല ഒരു കുടിയേറ്റ കര്‍ഷക പ്രദേശത്ത് താമസിക്കുന്ന എനിക്ക് ഈ പുസ്തകം സ്വന്തം നാടിന്‍റെ കഥയായിരുന്നു. വായിച്ചു കഴിഞ്ഞപ്പോള്‍ ഇതേ അഭിപ്രായം വീണ്ടും പറയാമോ എന്നു ശങ്കിച്ചുപോകുന്നു. എനിക്ക് തോന്നുന്നത് ഈ പുസ്തകത്തിലെ വിവരണം ആദ്യ മലയോര കുടിയേറ്റങ്ങളെ പറ്റിയും അവരുടെ യാതനകളെ പറ്റിയും അവര്‍ അനുഭവിച്ച ചൂഷനങ്ങളെ പറ്റിയും  ഒരു അവ്യക്തതമായ ചിത്രമേ നല്‍കുന്നുള്ളൂ എന്നാണ്. മറശീലയില്‍ കൂടി അവ്യക്തമായി പിന്നില്‍ നില്‍ക്കുന്ന ശില്പത്തെ കാണുന്നത് പോലെയുള്ള ഒരു മങ്ങിയ കാഴ്ച. അത്രയ്ക്കും ചെറുതായി പോയി ആ ജീവിത കുറിപ്പുകള്‍. മലമ്പനിയിലേക്കും കാട്ടു പന്നിയിലേക്കും മാത്രം ഒതുങ്ങി പോയോ ആ യാതനകള്‍ എന്നു  തോന്നിപോകുന്നു.

നോവല്‍ എന്ന രീതിയില്‍ നോക്കുമ്പോള്‍, വര്‍ണനകള്‍ക്ക് അത്ര മാത്രം പ്രാധാന്യം കൊടുക്കാത്തതിനാല്‍ മനുഷ്യ ഗന്ധം ഏല്‍ക്കാത്ത മണ്ണിനെ പറ്റിയുള്ള ഭാവനകള്‍ക്ക് ഒരു അപൂര്‍ണത തോന്നുന്നു. ഇടയ്ക്കിടയ്ക്ക് നിരതെറ്റി കയറി വരുന്ന കഥാപാത്രങ്ങളെ അവരവരുടെ നിരയിലേക്ക് ഇറക്കി നിര്‍ത്താന്‍ പലവട്ടം പേജുകള്‍ പിന്നിലേക്ക്‌ മറിക്കേണ്ടിവന്നു. (കുറച്ചു എന്റെ ഓര്‍മയുടെ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പോലും). കാലത്തിന്റെ ഒപ്പം കഥ മെനഞ്ഞു കയറാനുള്ള എന്റെ ശ്രമം പരാജയപെട്ടുകൊണ്ടിരുന്നു. ചിലപ്പോള്‍ ശര വേഗത്തില്‍ പോകുന്ന കാലത്തിന്റെ കണക്കുകള്‍ ചിലപ്പോള്‍ വളരെ ഇഴഞ്ഞു പോക്കൊണ്ടിരുന്നു. അതിനെ പറ്റി വ്യക്തമായ സൂചനകള്‍ ഇല്ലാതെ വന്നപ്പോള്‍ കഥാപാത്രത്തെ പെട്ടന്ന് മുന്നോട്ടു പായിച്ചു കാലത്തിനൊത്ത പ്രായവും ചുറ്റുപാടും ഭാവനയില്‍ ഉള്ള്കൊള്ള്വാന്‍ ചെറുതായെങ്കിലും ശ്രമാപെടെണ്ടി വന്നിരുന്നു.


ഇങ്ങനെ കുറച്ചു പ്രശങ്ങള്‍ ഞാന്‍ വായിച്ചപോള്‍ എനിക്ക് തോന്നി എന്നുള്ളത് സത്യം തന്നെ. എന്നിരുന്നാലും വായിച്ചിരിക്കേണ്ട ഒരു നോവല്‍ ആണിത്. ഇതിനെ ശ്രദ്ധേയമാക്കുന്നത് പുതുമയുള്ള പശ്ചാത്തലം ആണ്‌. ഇതു ഒരു വ്യക്തിയുടെ കഥയല്ല, ഒരു പ്രദേശത്തിന്റെതും അല്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബദ്ധപ്പെടുന്ന ഒരു സമൂഹത്തിന്റെ കഥ. ഉപജീവനത്തിനായി കാറ്റ് മൃഗങ്ങളെയും അതിലും ഭീകരരായ കുടില തന്ത്രജ്ഞര്‍ ആയ നാട്ടു ജന്മിമാരുടെയും കൂസാതെ ഇടനിലക്കാരുടെ പൊള്ളയായ വാക്കില്‍ വിശ്വസമാര്‍പ്പിച്ചു പൊന്ന് വിളയിക്കാന്‍ മല വെട്ടിത്തെളിച്ച് കയറി മണ്ണില്‍ പണിയെടുക്കുന്ന ഒരു  സമൂഹത്തിന്റെ കഥ. സമൂഹം കൊള്ളരുതയിമയിലേക്കും അവിടെനിന്നു വറുതിയിലെക്കും വഴുതി പോകുന്നതിന്റെ കഥ. മനുഷ്യ ജീവനും ആരോഗ്യവും കവര്‍ന്നെടുക്കുന്ന മലഞ്ചരിവെന്ന വിശകന്യകയുടെ കഥ.

Friday, January 3, 2014

പുതുവര്‍ഷം

തന്നച്ചുതണ്ടില്‍ തിരിയുന്നു ഭൂമി
മറ്റിവിരിയിക്കുന്നിരുളും വെളിച്ചവും
എന്നീ കറക്കം തുടങ്ങി നീ ദേവി
ആദ്യം വിരിയിച്ചതിരുളോ വെളിച്ചമോ
രഹസ്യമാസത്യമിന്നെല്ല മനുജനും
വളര്‍ന്നില്ലിന്നവനതു ഗ്രഹിച്ചീടുവാന്‍
ശ്രമമാധികമനത് ഗ്രഹിച്ചീടുവാന്‍
നിന്നുത്പതിതന്‍ വൃത്താന്തത്തിനായ്‌
അല്ലയോ ദേവി അറിഞ്ഞില്ലയോവാര്‍ത്ത
ബന്ധിച്ചവര്‍ നിനെയോരുപകരണതിലായ്
പന്ത്രണ്ടക്കങ്ങളില്‍ ചുറ്റിതിരിയുമത്തില്‍
മണിപന്ത്രണ്ടില്‍ നിന്‍ യാത്ര തുടങ്ങുമെന്ന്
ഋതുഭേദ വിരുന്നിനെ പഠിച്ചവരിന്നുനിന്‍
യാത്ര ദൈര്‍ഘ്യവും മനസിലാക്കിടുന്നു
മുന്നുറ്റിയാരുപതന്‍ഞ്ചു ദിനത്തിന്റെയാകഥ
ഇന്നു പകല്‍പോല്‍ വെളിച്ചതിലായ്
പേരു വിളിക്കാതെ തിരിച്ചറിയാത്തവര്‍
ഇട്ടു വര്‍ഷമെന്ന് നിന്‍ യാത്രാകാലത്തിനു
കീറി മുറിച്ചവര്‍ നിന്‍ യാത്രാകാലത്തെ
വീണ്ടുമൊരു പന്ത്രണ്ടിന്‍ അളവ് കോലിലായ്
പേരുകള്‍ പലതും ജനിച്ചു വീണവിടെ
ജനുവരി തുടങ്ങി ഡിസംബര്‍ വരെയും
ബന്ധിച്ചിടുന്നു നിന്നെയവര്‍ വീണ്ടും
ജനുവരിയിലായ്നിന്‍ യാത്ര തുടങ്ങുമെന്ന്
അതിനെ പുതുവത്സരമെന്നു ഘോഷിക്കുന്നെവരും
മണിപന്ത്രണ്ടടിക്കുവാന്‍ കാത്തിരിക്കയായ്‌ പിന്നെ
തിന്നും കുടിച്ചുമതിനെ എതിരേല്ക്കുവാന്‍
മദ്യവും പുകയും വെടിയുമതിനകമ്പടി
നൃത്തവും പാട്ടും മേമ്പൊടിയായ് കൊഴുപ്പിനായ്
കോടികള്‍ മറിയുന്ന കച്ചവടമാക്കിയത്
വികലമാക്കുന്നവര്‍ നിന്‍ യാത്രരംഭത്തെ
യാത്രരംഭമെന്നു വിളിക്കുവാന്‍ മടിയ്നി-
ക്കതു നിന്‍ സ്വകാര്യ രഹസ്യമല്ലോ ഇന്നും
എണ്ണുവാന്‍ പഠിച്ചവര്‍ എണ്ണി വര്‍ഷങ്ങള്‍
പ്രശ്നമുത്ഭാവിച്ചു നിന്‍ ഉത്പത്തിയെചോല്ലി
നേരേഎണ്ണിയവരൊരു വശത്തേക്ക്
തിരിചെണ്ണിയവര്‍ മറുവശത്തേക്കും
പേരിടാന്‍ മിടുക്കരവരിട്ടു പേരുകള്‍
ഏ. ഡി.-യും ബീ. സി-യും ജനിച്ചു പരിഹാരമായി
ഇന്നും നിര്‍ണയം സാധ്യമായിട്ടില്ല
ഏ. ഡി.-യും ബീ. സി-യും എന്നുവരെയെന്നു
അറിയതതെന്തേ എന്‍ സോദരങ്ങളെ
പുതുവര്‍ഷമെന്നത് വെറും കച്ചവട സൃഷ്ടി
ലാഭ കൊതിയുടെയൊരുമുഖമാണത്
ഊറ്റി കുടിക്കുമത്‌നിന്‍ പണവും സമയവും 

Saturday, November 16, 2013

മിഴി നനയിച്ച സത്യം

തകർന്നെൻ പ്രതീക്ഷകൾ തകർന്നെൻ വിശ്വാസം 
തകർന്നെന്നത്മവു ഒരു നിമിഷർത്ഥംകൊണ്ട് 
കുറഞ്ഞൊരു നിമഷംകൊണ്ട് പറഞ്ഞുതീർന്നോരാ 
ചെറിയ വാക്ക് കുത്തികീറിയെൻ മനസിനെയടിമുടി 
തകർത്തത് ചീടുകൊട്ടരം പോലെ പടുത്തുയർത്തിയ 
ഉറയ്ക്കാത്ത ശിലയിൽ പടുത്തുയർത്തിയ ആ പ്രതീക്ഷകളെ 
മൂഡ്‌ഡമയിരുന്നെൻ വിശ്വാസം എന പ്രതീക്ഷയും 
അന്തകാരത്തെ കാഴ്ച്ചയെന്നു തെട്ടുധരിച്ച ഞാൻ 
ഞാൻ മാത്രം ശരിയെന്നു വിശ്വസിച്ചു ഞാൻ 
എന കാഴ്ചയിൽ മത്രമ്മതിഷ്റ്റിതമയിരുന്നതു 
അറിയുവാൻ വൈകി, ഞാൻ എന പിഴ കാണുവാൻ 
അറിയിച്ചു തന്നോരെൻ സുഹൃത്തേ നിനക്ക് നമോ 
കണ്ടില്ല എന്നെ ഞാൻ മറ്റുള്ളവരിലൂടെ കണ്ണിലുടെ 
വിശ്വസിച്ചു ഞാനെൻ കാഴ്ച മറ്റുള്ളവരുടെതെന്നും 
മൂഡ സ്വർഗതിലയിരുന്നു ഞാൻ അന്നെകനാൾ 
ഞാൻ മാത്രം ശരിയെന്നു നിരുപിച്ച വിഡ്ഢി ഞാൻ.
ചിരിച്ചു പലരുമെന്നെ കാണുമ്പോൾ വെളുക്കെ 
മുറുമുറുപ്പമർത്തിപ്പിടിച്ചവർ തൻ മനസ്സിൽ 
തെട്ടുധരിക്കപെട്ടു പോയി ഞാനാ പുഞ്ചിരിയിൽ 
ഹൃദയതിനടിതട്ടിൽ പിറന്നതെന്നു നിരൂപിച്ചു ഞാൻ.
കൊട്ടിഘോഷിച്ചു ഞാനാ കൂട്ടരിൽ ഒരുവനെന്നു 
ഒറ്റയയിരുന്നു എപ്പോഴും വസ്തവമറിയാത്ത ഞാൻ.
തെറ്റെന്റെത് മത്രമെന്നറിയുന്നുഞാനിപ്പോൾ 
എന പ്രവർത്തികൾ തൻ ഫലമാല്ലയോ ഭക്ഷിപ്പു ഞാനിപ്പോൾ

Friday, October 25, 2013

വഴികള്‍

കാണുന്നിത ഞാന്‍ പലവഴികള്‍ എന്‍ മുന്നിലായി
പകച്ചങ്ങു നില്‍പ്പ് ഞാന്‍ അതിന്‍ തുറിചു നോട്ടത്തില്‍
എന്തു ഞാന്‍ തിരഞ്ഞെടുക്കെണ്ടൂ ഞാനിപ്പോള്‍
ഏതാണിതില്‍ എന്‍ വീഥി ഭാവി ജീവിതത്തിലേക്ക്
ഉഴലുന്നു ഞാനിന്നിന്നൊരു തീരുമാനം
ഉറച്ചോന്നെടുക്കുവാന്‍ കഴിയതെയിപ്പോള്‍
പലവഴിയി പിരിയുന്നിപ്പോള്‍ ഇത്രനാള്‍
ഏകമായി ചലിച്ചിരുന്നോരെന്‍ വഴികള്‍ ഇപ്പോള്‍
പരന്നോഴുകനാണ് എന്‍ ആഗ്രഹാമെപ്പോഴും
ആഴവും ആഗ്രഹിക്കുന്നു ഞാനാഒഴുക്കിന്
ഇല്ലേ വിശാലത ഈ വഴികള്‍ക്കൊന്നിനും
എന്‍ ആശയഗ്രഹങ്ങളും താത്പര്യങ്ങളും
ഒരുമിച്ചുഒന്നില്‍ അണിനിരതുവാന്‍
അതോ കൈവേടിയാണോ ഞാന്‍ ഇന്നുമുതല്‍
എന്‍ ആദര്‍ശവും ആഗ്രഹവും മുഴുവന്‍
ഹോമിക്കണോ ഇന്ന് ഞാനെന്‍ താത്പര്യങ്ങളെ
ഒരു പൂജാരി എന്നപോലെ ഈ തിരഞ്ഞെടുപ്പിനായി
നടക്കുമോ എന്‍ സ്വപ്നം ഈ ഉലകജീവിതത്തില്‍
അറിയില്ല, അതൊരു  മൂഡ സ്വപ്നമോ
അല്ലല്‍ അറിഞ്ഞതിള്ളിതുവരെ എന്‍ ആയുസില്‍
നീട്ടിയ കൈ നിറച്ചു തന്നെന്‍ മാതാപിതാക്കളും ലോകവും
എന്‍ സ്വപ്നമീസുഖജീവിതത്തില്‍ നിന്നുതിര്‍ന്ന
അഹങ്കാര മാനസതിന്‍ സൃഷ്ടിയോ, അറിയുന്നില്ല ഞാനതും
നൂറായിരം ചിന്തകളാല്‍ കലങ്ങുന്ന ചിത്തത്തിന്
ന്യായമോ ഈ പരന്നോഴുക്കിന്‍ സ്വപ്നം
ഇല്ലേ കഴിവെനിക്ക് ഇപ്പോഴും എന്‍
ജീവ ലക്ഷ്യമത് എന്തെന്നറിയുവാന്‍
ഉണ്ടോ അങ്ങനെ  ഓരോ മനുജനും, അറിയില്ലതും
കൊട്ടിഘിഷിക്കപെടുന്നപോല്‍ ഓരോ ജീവിത ലക്ഷങ്ങള്‍
അതോ ആശക്താനോ ഞാന്‍, എന്‍ മനം മന്ത്രിക്കും
വഴിയെ നടക്കുവാന്‍ അതുറപ്പികുവാന്‍
അതോ വളരാണോ ഇനിയും ഞാന്‍ അധികമായി
കാത്തിരിക്കണോ പലനാളുകള്‍ ഇനിയും
തെറ്റിപോകും എന്‍ തിരഞ്ഞെടുപ്പെന്നുള്ള
ആശങ്കയോ, അതോ ഭയമോ എനികകിന്നു
തരില്ലെന്‍ വഴി എനിക്കാഹാരം എന്ന ചിന്ത
അകറ്റുന്നോ എന്നെയാ തിരഞ്ഞെടുപ്പില്‍ നിന്നും
ഹോമിക്കണോ എന്‍ സ്വപ്നം വഴിയഹരതിനായി
ചാരം പോലുമശേഷം ബാക്കി വയ്ക്കാതെ
അതോ പോരുതാണോ എന്‍ സ്വപ്നതിനായി
ത്യജിക്കണോ പലതുമതിന്‍ സാക്ഷത്കരതിനായി
അറിയില്ല നില്‍ക്കുന്നതിന്‍ മുന്നില്‍ അശക്തനായി
പകച്ചങ്ങുനില്പ്പൂ ഞാന്‍ അതിന്‍ തുറിച്ചു നോട്ടത്തില്‍

Thursday, October 24, 2013

Blind Blind, I am blind
Can’t see anything, I am blind
Help me someone help me to see
Is there anyone, anyone to help me
Show me the world around me
 Ohh, what’s that screaming I just heard
‘Help me’, ‘Help me’ was it like that
Move off from my way I have to reach there
Can’t see anything I am blind
Help me someone, help me to reach
 The scream getting louder and louder
I can’t wait time is running
Help him someone help him please
Cried out of my voice call the ambulance
No reply heard I, My sound echoing around
 Heard nothing, not even a foot step
Not I heard an ambulance siren.
Not evidence of any police van
Only heard the horn and raising engine
Flying pass beside me
 Scream getting feeble and feeble
I stand like helpless numb
Hard truth hitting hard on my heard
No one there to help him out
Terrible and cruel is his fate
 Scream is getting feeble and feeble
Feeble and stopped, stopped for ever
Fell two drops of tear from me
Seeing the awful people around
Don’t want to see this pathetic world.
  

Wednesday, October 16, 2013

എനരക്ഷ കേന്ദ്രമേ എന്‍ സങ്കേതമേ
എന്‍ ജീവനയകാ എന്‍ ഏശുവേ
കാരുണ്യം ചൊരിയന്നേ എന്‍ പാപംപോക്കണേ
വലയുന്നു ഞാനതിന്‍ ഭാരത്താല്‍ ഏറ്റവും
വീണുപോയിന്ന്ഞാന്‍ എന്‍ ജീവവീഥിയില്‍
കയറ്റന്നേ എന്നെ നീ ഈ ചേറ്റിന്‍ കുഴിയീന്നും
പെട്ടുപോയിന്നു ഞാന്‍ പലതാമാസക്തിയില്‍
വിടുര്‍ത്തണേ എന്നെ നീ നിന്‍ മുഖ ശോഭയാല്‍
മേലില്‍ പരീക്ഷയില്‍ വീഴാതിരിക്കുവാന്‍
താങ്ങണേ എന്നെ നീ വിശ്വാസ പാറയില്‍
ക്ഷമയുടെ പാഠങ്ങള്‍ പഠിപ്പിക്കാ എന്നെ നീ
എന്‍ സോദരരോട് രമ്യമയീടുവാന്‍
നീ തന്ന മാതൃക മുറുകെ പിന്‍പറ്റുവാന്‍
ഏകണേ ശക്തി നീ എന്‍ ജീവദായക