തന്നച്ചുതണ്ടില്‍ തിരിയുന്നു ഭൂമി
മറ്റിവിരിയിക്കുന്നിരുളും വെളിച്ചവും
എന്നീ കറക്കം തുടങ്ങി നീ ദേവി
ആദ്യം വിരിയിച്ചതിരുളോ വെളിച്ചമോ
രഹസ്യമാസത്യമിന്നെല്ല മനുജനും
വളര്‍ന്നില്ലിന്നവനതു ഗ്രഹിച്ചീടുവാന്‍
ശ്രമമാധികമനത് ഗ്രഹിച്ചീടുവാന്‍
നിന്നുത്പതിതന്‍ വൃത്താന്തത്തിനായ്
അല്ലയോ ദേവി അറിഞ്ഞില്ലയോവാര്‍ത്ത
ബന്ധിച്ചവര്‍ നിനെയോരുപകരണതിലായ്
പന്ത്രണ്ടക്കങ്ങളില്‍
ചുറ്റിതിരിയുമത്തില്‍
മണിപന്ത്രണ്ടില്‍ നിന്‍ യാത്ര
തുടങ്ങുമെന്ന്
ഋതുഭേദ വിരുന്നിനെ പഠിച്ചവരിന്നുനിന്‍
യാത്ര ദൈര്‍ഘ്യവും മനസിലാക്കിടുന്നു
മുന്നുറ്റിയാരുപതന്‍ഞ്ചു ദിനത്തിന്റെയാകഥ
ഇന്നു പകല്‍പോല്‍ വെളിച്ചതിലായ്
പേരു വിളിക്കാതെ തിരിച്ചറിയാത്തവര്‍
ഇട്ടു ‘വര്‍ഷമെന്ന്’ നിന്‍ യാത്രാകാലത്തിനു
കീറി മുറിച്ചവര്‍ നിന്‍ യാത്രാകാലത്തെ
വീണ്ടുമൊരു പന്ത്രണ്ടിന്‍ അളവ് കോലിലായ്
പേരുകള്‍ പലതും ജനിച്ചു വീണവിടെ
ജനുവരി തുടങ്ങി ഡിസംബര്‍ വരെയും
ബന്ധിച്ചിടുന്നു നിന്നെയവര്‍ വീണ്ടും
ജനുവരിയിലായ്നിന്‍ യാത്ര തുടങ്ങുമെന്ന്
അതിനെ പുതുവത്സരമെന്നു ഘോഷിക്കുന്നെവരും
മണിപന്ത്രണ്ടടിക്കുവാന്‍ കാത്തിരിക്കയായ്
പിന്നെ
തിന്നും കുടിച്ചുമതിനെ എതിരേല്ക്കുവാന്‍
മദ്യവും പുകയും വെടിയുമതിനകമ്പടി
നൃത്തവും പാട്ടും മേമ്പൊടിയായ്
കൊഴുപ്പിനായ്
കോടികള്‍ മറിയുന്ന കച്ചവടമാക്കിയത്
വികലമാക്കുന്നവര്‍ നിന്‍ യാത്രരംഭത്തെ
യാത്രരംഭമെന്നു വിളിക്കുവാന്‍ മടിയ്നി-
ക്കതു നിന്‍ സ്വകാര്യ രഹസ്യമല്ലോ ഇന്നും
എണ്ണുവാന്‍ പഠിച്ചവര്‍ എണ്ണി വര്‍ഷങ്ങള്‍
പ്രശ്നമുത്ഭാവിച്ചു നിന്‍
ഉത്പത്തിയെചോല്ലി
നേരേഎണ്ണിയവരൊരു വശത്തേക്ക്
തിരിചെണ്ണിയവര്‍ മറുവശത്തേക്കും
പേരിടാന്‍ മിടുക്കരവരിട്ടു പേരുകള്‍
ഏ. ഡി.-യും ബീ. സി-യും ജനിച്ചു
പരിഹാരമായി
ഇന്നും നിര്‍ണയം സാധ്യമായിട്ടില്ല
ഏ. ഡി.-യും ബീ. സി-യും എന്നുവരെയെന്നു
അറിയതതെന്തേ എന്‍ സോദരങ്ങളെ
പുതുവര്‍ഷമെന്നത് വെറും കച്ചവട സൃഷ്ടി
ലാഭ കൊതിയുടെയൊരുമുഖമാണത്
ഊറ്റി കുടിക്കുമത്‌നിന്‍ പണവും സമയവും
No comments:
Post a Comment