Friday, October 25, 2013

വഴികള്‍

കാണുന്നിത ഞാന്‍ പലവഴികള്‍ എന്‍ മുന്നിലായി
പകച്ചങ്ങു നില്‍പ്പ് ഞാന്‍ അതിന്‍ തുറിചു നോട്ടത്തില്‍
എന്തു ഞാന്‍ തിരഞ്ഞെടുക്കെണ്ടൂ ഞാനിപ്പോള്‍
ഏതാണിതില്‍ എന്‍ വീഥി ഭാവി ജീവിതത്തിലേക്ക്
ഉഴലുന്നു ഞാനിന്നിന്നൊരു തീരുമാനം
ഉറച്ചോന്നെടുക്കുവാന്‍ കഴിയതെയിപ്പോള്‍
പലവഴിയി പിരിയുന്നിപ്പോള്‍ ഇത്രനാള്‍
ഏകമായി ചലിച്ചിരുന്നോരെന്‍ വഴികള്‍ ഇപ്പോള്‍
പരന്നോഴുകനാണ് എന്‍ ആഗ്രഹാമെപ്പോഴും
ആഴവും ആഗ്രഹിക്കുന്നു ഞാനാഒഴുക്കിന്
ഇല്ലേ വിശാലത ഈ വഴികള്‍ക്കൊന്നിനും
എന്‍ ആശയഗ്രഹങ്ങളും താത്പര്യങ്ങളും
ഒരുമിച്ചുഒന്നില്‍ അണിനിരതുവാന്‍
അതോ കൈവേടിയാണോ ഞാന്‍ ഇന്നുമുതല്‍
എന്‍ ആദര്‍ശവും ആഗ്രഹവും മുഴുവന്‍
ഹോമിക്കണോ ഇന്ന് ഞാനെന്‍ താത്പര്യങ്ങളെ
ഒരു പൂജാരി എന്നപോലെ ഈ തിരഞ്ഞെടുപ്പിനായി
നടക്കുമോ എന്‍ സ്വപ്നം ഈ ഉലകജീവിതത്തില്‍
അറിയില്ല, അതൊരു  മൂഡ സ്വപ്നമോ
അല്ലല്‍ അറിഞ്ഞതിള്ളിതുവരെ എന്‍ ആയുസില്‍
നീട്ടിയ കൈ നിറച്ചു തന്നെന്‍ മാതാപിതാക്കളും ലോകവും
എന്‍ സ്വപ്നമീസുഖജീവിതത്തില്‍ നിന്നുതിര്‍ന്ന
അഹങ്കാര മാനസതിന്‍ സൃഷ്ടിയോ, അറിയുന്നില്ല ഞാനതും
നൂറായിരം ചിന്തകളാല്‍ കലങ്ങുന്ന ചിത്തത്തിന്
ന്യായമോ ഈ പരന്നോഴുക്കിന്‍ സ്വപ്നം
ഇല്ലേ കഴിവെനിക്ക് ഇപ്പോഴും എന്‍
ജീവ ലക്ഷ്യമത് എന്തെന്നറിയുവാന്‍
ഉണ്ടോ അങ്ങനെ  ഓരോ മനുജനും, അറിയില്ലതും
കൊട്ടിഘിഷിക്കപെടുന്നപോല്‍ ഓരോ ജീവിത ലക്ഷങ്ങള്‍
അതോ ആശക്താനോ ഞാന്‍, എന്‍ മനം മന്ത്രിക്കും
വഴിയെ നടക്കുവാന്‍ അതുറപ്പികുവാന്‍
അതോ വളരാണോ ഇനിയും ഞാന്‍ അധികമായി
കാത്തിരിക്കണോ പലനാളുകള്‍ ഇനിയും
തെറ്റിപോകും എന്‍ തിരഞ്ഞെടുപ്പെന്നുള്ള
ആശങ്കയോ, അതോ ഭയമോ എനികകിന്നു
തരില്ലെന്‍ വഴി എനിക്കാഹാരം എന്ന ചിന്ത
അകറ്റുന്നോ എന്നെയാ തിരഞ്ഞെടുപ്പില്‍ നിന്നും
ഹോമിക്കണോ എന്‍ സ്വപ്നം വഴിയഹരതിനായി
ചാരം പോലുമശേഷം ബാക്കി വയ്ക്കാതെ
അതോ പോരുതാണോ എന്‍ സ്വപ്നതിനായി
ത്യജിക്കണോ പലതുമതിന്‍ സാക്ഷത്കരതിനായി
അറിയില്ല നില്‍ക്കുന്നതിന്‍ മുന്നില്‍ അശക്തനായി
പകച്ചങ്ങുനില്പ്പൂ ഞാന്‍ അതിന്‍ തുറിച്ചു നോട്ടത്തില്‍

No comments: