Thursday, May 29, 2014

നഷ്ടബോധം

കാണുവാനഗ്രഹമേറെയുടെന്നുള്ളിൽ
ഒരു വട്ടമെങ്കിലും എൻ പ്രിയനേ
എന്തുഞാൻ ചെയ്യ്ണം എവിടെ ഞാൻ പോകേന്നം
പ്രിയനേ നിൻ മുഖം ഒന്നുകാണാൻ
അകന്നുപോയ് ഏറെ ഞാൻ നിന്നിൽ നിന്നും
നിൻ സ്നേഹമെന്തെന്നറിഞ്ഞില്ല ഞാൻ
എങ്ങും കാണുവാൻ സാധിചില്ലാമോദം
പ്രിയനേ നിന്നിൽ ഞാൻ കണ്ടപോലെ
ഉഴറി നടന്നന്ധകാര വീഥിയിൽ
എൻ വഴി ഏതെന്നറിയാത്ത ഞാൻ.
ഒരു  നുള്ള് സ്നേഹാം പോലുമെവിടെയും - കണ്ടില്ല
പ്രിയനേ നീയന്നു നൽകിയപൊൽ
ഒരു നറു  വെട്ടമായി അണയണെ നീ വീണ്ടും
ചേർക്കണേ എന്നെ നിന്നിലേക്ക്‌
വേഗം നിന്കര ലാളനത്തിൽ ചേരുവാൻ
തുടിക്കുന്നിതെൻ മനം അധികമായി.
നിന് മാറിൽ തലചയ്ചുറങ്ങെണമെന്നും
നിന് കൂടെ നിന് പ്രിയ ദാസിയയ് ഞാൻ.
നിന്നിൽ അലിയണം ഒന്നായ് തീരണം
ഇന്നെൻ ലക്ഷ്യമതുമാത്രം

No comments: