Wednesday, September 4, 2013

അനുഭവങ്ങൾ

അവൾക്കു എന്നോട് എന്തോ ഒരു പിണക്കം ഉള്ളതുപോലെ. അത് എത്രയും പെട്ടന്ന് പറഞ്ഞുതീർക്കനാണ് ഞാൻ ചെന്നത്. അപ്പോഴാണ് എനിക്ക് അതു മനസിലായത്. പിണക്കം അവൾക്കല്ല എനിക്കായിരുന്നു.!!

-------------------------------------------------------------------------

നീന്താൻ പോകണം അതുകഴിഞ്ഞ് പള്ളിയിൽ പോകണം അങ്ങനെയായിരുന്നു ഞാൻ ഇന്നത്തെ വൈകുന്നേരം തീരുമാനിച്ചു വച്ചിരുന്നത്. എന്നിട്ട് നടന്നതോ 3 മണിക്കൂർ ഫുട്ബോൾ കളി മാത്രം.

-------------------------------------------------------------------------

അന്നത്തെ പത്രത്തിൽ, അപകടതിൽപെട്ടു കിടക്കുന്ന ഒരാളിന്റെ ചുറ്റും നിന്നു പല ആംഗിൾ-ളുകളിൽ ഫോട്ടോ എടുക്കുന്ന നാട്ടുകാരുടെ പടം കണ്ടു ഉണ്ടായ അത്മരോക്ഷവും സമുഹത്തെ ബാധിച്ചിരിക്കുന്ന ഈ ദുരവസ്തയെയും സഹജീവി സ്നേഹത്തിന്റെ ആവശ്യകതെയെയും പറ്റി നടത്തിയ നെടുനീളൻ പ്രസംഗത്തിന്റെ വീര്യവും തീക്കനൽ പോലെ ജ്വലിച്ചു നിന്ന സാമുഹ്യ പരിഷ്കരണ വജ്ഞയും കെട്ടടങ്ങി ചാരമായി പോയതുകൊണ്ടാവാം ഓഫീസിൽ നിന്നു വരുന്ന വഴിക്ക് ബൈക്കിൽ നിന്ന് വീണു രക്തം വാർന്നു കിടക്കുന്ന ആളെ കണ്ടിട്ടും അയാൾ വണ്ടി നിർത്താതെ പോയതു.

-------------------------------------------------------------------------

പള്ളിയില്‍നിന്നു കുര്‍ബാന കഴിഞ്ഞു ആശിര്‍വാദവും വാങ്ങി പുറത്തിറങ്ങി... അപ്പോഴും ഞാന്‍ കണ്ടു ആ ദൈന്യതയാർന്ന രണ്ടു കണ്ണുകൾ... തൊട്ടുമുന്പ് കേട്ട സുവിശേഷം മറക്കാനോ അതോ ഒരു നേരത്തെ ആഹാരത്തിനുള്ള കാശ് പോക്കറ്റില്‍നിന്ന് എടുക്കണോ എന്നു ഒരു നിമിഷം ചിന്തിച്ചുനിന്നുപോയി...


No comments: