ഇന്ന് ജനുവരി 22. ഇന്ത്യയുടെ ചരിത്രം പഠിക്കുന്നവർക്ക് ഭാവിയിൽ ഓർത്തുവയ്ക്കാനുള്ള ഒരു തീയതി. രാമ ക്ഷേത്ര പ്രതിഷ്ഠ നടത്തിയ ദിവസം. ഇന്ത്യ ഒട്ടൊക്കെ ആഘോഷമാണ്. പ്രത്യേകിച്ച് ഉത്തര ഭാരത്തിൽ നിന്നുള്ളവർ ദക്ഷിണ ഭാരതീയരും ആഘോഷിക്കുന്നു. രാമക്ഷേത്ര പ്രതിഷ്ഠ മോശമായ ഒരു കാര്യമാണോ? അല്ല എന്നായിരിക്കും ഉത്തരം. അതിൻറെ പ്രസക്തി വരുന്നത് 35 വർഷം മുമ്പ് അവിടെ ഒരു മുസ്ലിം പള്ളി ആയിരുന്നു എന്തും ചേർത്തു വായിക്കുമ്പോൾ ആണ്. 500ൽ പരം വർഷങ്ങൾക്ക് മുൻപ് പണിത ഒരു പള്ളി അത് ബലംപ്രയോഗിച്ചു പൊളിച്ച് ആ സ്ഥലം ഇന്ത്യൻ ഭരണഘടന പ്രകാരം സ്ഥാപിതമായ നീതിന്യായ വ്യവസ്ഥ വഴി പൊളിച്ച് ആൾക്ക് തന്നെ നൽകപ്പെട്ട അവിടെ ഒരു ക്ഷേത്രം പണിതിരിക്കുന്നു. ഒരു വിചിത്രമായ സംഗതി. ഒരു ആധുനിക രാഷ്ട്രത്തിൽ അന്യായത്തിന് നീതിന്യായ വ്യവസ്ഥ കുടപിടിക്കുന്നു. എന്തായിരിക്കും നീതിന്യായ വ്യവസ്ഥ ഇങ്ങനെ ചെയ്യാൻ കാരണം ? സമാധാനത്തിനു വേണ്ടി ഒരു മധ്യസ്ഥ ശ്രമം എന്നായിരുന്നു വിധി പ്രഖ്യാപിക്കുമ്പോൾ നീതിന്യായ വ്യവസ്ഥയുടെ ഭാഷ്യം. ന്യായത്തിന്റെ കൂടെ നിൽക്കേണ്ടവർ ഇടനിലക്കാരാകുമ്പോൾ ന്യായം നടക്കാതെ പോകുന്നു. അന്യായത്തിന് ആയുള്ള മുറവിളിയുടെ ശബ്ദം അത്രമേൽ വലുതായിരുന്നു. വിധി പറഞ്ഞവർക്ക് തന്നെ ആ വികാരം ഉണ്ടായിരുന്നു എന്ന് സംശയമുണ്ട്. ഒരു രാഷ്ട്രം മുഴുവൻ അന്യായത്തെ ന്യായീകരിച്ച് അതിനെ ആഘോഷമാക്കി വരാൻ സാധ്യതയുള്ള കൊടിയ അന്യായങ്ങൾക്ക് ചുട്ടു പിടിക്കുന്ന ദിവസം. അതാണ് ഇന്ന്. ആഘോഷിക്കുന്ന എത്ര പേർ ഇതിനെ പറ്റി ചിന്തിച്ചിട്ടുണ്ട് എന്ന് സംശയമാണ്. ചിന്തിക്കുന്നവർ ഉണ്ടെങ്കിൽ ഇങ്ങനെയൊന്ന് നടക്കില്ലല്ലോ! ഹിറ്റ്ലറിനെ, ജൂതരെ കൂട്ടക്കൊല ചെയ്ത ഹിറ്റ്ലറെ, വാഴ്ത്തി പാടുന്ന കാലമാണിത്. ചരിത്രം മറക്കുന്ന ജനങ്ങളുടെ കാലം. അന്ധതയുടെ കാലം. വലിയ മതാന്തതയുടെ കാലം മതത്തിൻറെ അന്ധത ചരിത്രത്തിന്റെ മറവി രണ്ടും കൂടി കൂട്ടിക്കലർത്തി ഒരു രാജ്യ നീതി ഉണ്ടായി വരുന്ന കാലം. ഒരു മത രാഷ്ട്രത്തിലേക്കുള്ള ചവിട്ടുപടിയുടെ രാജ്യ നീതി വെട്ടി തുറന്നിട്ടിരിക്കുകയാണ്. ഒരു മത രാഷ്ട്രത്തിൻറെ ചവിട്ടുപടി. മതരാഷ്ട്രങ്ങളുടെ ചരിത്രം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഒട്ടും ആശാസ്യമല്ല. ഒരു അരക്ഷിത അവസ്ഥയുടെ കാലം, ഇന്ന് തുടങ്ങി എന്നല്ല ഇന്ന് അതിന് ബഹുഭൂരിപക്ഷം ജനങ്ങളും അംഗീകരിച്ചു എന്നു പറയാം. കുറച്ചുനാളുകളായി കാലം ഈ അടയാളങ്ങൾ കാണിച്ചു തരുന്നുണ്ട് അത് നാൾക്കുനാൾ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നു. ചരിത്രം പഠിക്കുന്നവർ ഈ നാൾ ഓർത്തുവയ്ക്കും ഒരു രാജ്യം മുഴുവൻ അന്ധരായ ദിവസം!
No comments:
Post a Comment