Wednesday, October 15, 2014

നാളെ

നിലയില്ല കയത്തിൽ ആഴ്ന്നാഴ്ന്ന്‌
പിടിവള്ളിയില്ലാതെ കയ്യിട്ടടിചു
മുങ്ങിത്താഴുന്നു ഭീതിയുടെ കയത്തിൽ
പ്രതീക്ഷയുടെ അവസാന വെട്ടവും മായുന്നു
പേടി മാത്രമാണ് ചുറ്റും
ഭാവിയെ കുറിച്ചുള്ള പേടി.
കണ്ണിലന്ധത കയരിപിടിച്ചു
കണ്ടില്ല ഇന്നിന്റെ ലോകം
നോട്ടമുറപ്പിച്ചത് ഒന്നിൽ മാത്രം
നാളെയുടെ പ്രതീക്ഷയിൽ മാത്രം
നാളെകൾ പുനര്ജനിച്ചു കൊണ്ടിരുന്നു
എണ്ണിയാൽ തീരാത്ത നാളെകൾ
ഇന്നും കാണുന്നു മറ്റൊരു നാളെ
ഓര്ക്കുന്നു ഭീതി കയറുന്നു കണ്ണിൽ
- അതികൂരിരുട്ടര്ന്ന ഭീതി
പടവെട്ടി പടവെട്ടി നല്ല നാളെക്കായി
വിജയമാതുമാത്രം അന്യമായി
ഓരോ ദിനവുമൊരൊ കുടുക്കായി
ബന്ധിച്ചിടുന്നു സകലവും
വർഷങ്ങൾ ഓരോന്ന് പടിയിറങ്ങുന്നു
അടിവച്ചു കയറുന്നു ഭീതി
കനക്കുന്നിരുട്ട് അണയുന്നുവെട്ടം
നിലതെറ്റി വഴിതെറ്റി വഴുതിവീഴുന്നു
ഏതോ പടുകുഴിയിലെത്തി നില്ക്കുന്നു
കൈകാല് ബന്ധിച്ച് ചലനമറ്റ്
തളര്ന്നവശനായി ഒരു ഞരക്കമായി
ഓജസറ്റ വെറും ശരീരം മാത്രമായി
കരുത്തനായി ഭീതി പൊരുതുന്നു ഉഗ്രം
ഒടിക്കുന്നസ്ഥികൾ വീണ്ടും 
ഒടുവിലൊരു തേങ്ങൽ പോലോമവശേഷിച്ചില്ല
ഒടുങ്ങിയാ ശരീരവും മനസും.
നിന്നാഞ്ഞെരക്കം 
അസ്തമിച്ചാ ജീവൻ
കയ്യൊഴിഞ്ഞത്മവാശരീരത്തെ
ഒറ്റയല്ലിന്നാത്മാവ് ഈ ലോകത്തിൽ
ഒരു പറ്റമാത്മക്കളുണ്ട്ത്തിനു കൂട്ടായി
ഭീതിയുടെ കയത്തിൽ മുങ്ങി ചത്തവർ
അനാഥരക്കിയ ആത്മാക്കൾ
സംഘം ചേർന്നവർ ഏറ്റുപാടുന്നു
ജീവിതം നാളെയല്ലിന്നെന്നു ഉച്ചത്തിൽ

No comments: