ഉറങ്ങിക്കിടക്കുന്നു എന്റെയുള്ളിൽ
വികൃതിപയ്യനാം മറ്റൊരുവൻ
മറുരൂപമാണവനെന്റെയെല്ലാ
വിരുദ്ധ ചിന്തയും പുലർത്തിടുന്നു
മഴകൊണ്ട് മുറ്റത്തെക്കോടുന്നവൻ
അമ്മയെ എപ്പോഴും കുഴപ്പിക്കുന്നു
ഒഴുകുന്ന വെള്ളത്തെ കെട്ടിനിർത്തി
അണക്കെട്ടിൻ മാതൃക നിർമിക്കുന്നു
അങ്ങനെ കളിക്കുന്നു വീട്ടിലവൻ
തുടരുന്നു സ്കൂളിൽ പോകുന്ന വഴിനീളെയും
വട്ടത്തിൽ കുട കയ്യിൽ ചുറ്റിചോണ്ടും
കുണ്ടിലും കുഴിയിലും ചാടിച്ചാടി
ചെളിവെള്ളം മേലാകെ തെറിപ്പിചോണ്ടും
മഴക്കലമാഘോഷമാക്കിടുന്നു
മാവിലെ മാങ്ങകൾ ലക്ഷ്യമാക്കി
തുരുതുരെ കല്ലുകൾപായിച്ചവൻ
വീഴുന്ന മാങ്ങകൾ പെറുക്കിവീണ്ടും
മറ്റൊരു മാങ്ങയെ ലക്ഷ്യം വചു
പൊടുങ്ങനെ മിന്നുന്ന മിന്നലെയും
കുടുകുടെ കുടുങ്ങുന്ന മുഴക്കത്തെയും
ഉച്ചത്തിൽ ഊതുന്ന കാറ്റിനെയും
ഭയപ്പെട്ടു കമ്പിളി മാളമാക്കി
ഓടി ഒളിക്കുന്ന വികൃതിപയ്യൻ
വീണ്ടുമാ പയ്യൻ പുറത്തുച്ചാടി
പുതുമഴ ദേഹതുവീണനേരം
ഇത്രയും നാളുകൾ കഴിഞ്ഞെങ്കിലും
ആവേശമൊട്ടുമേ ചോരാത്തവൻ
വികൃതിപയ്യനാം മറ്റൊരുവൻ
മറുരൂപമാണവനെന്റെയെല്ലാ
വിരുദ്ധ ചിന്തയും പുലർത്തിടുന്നു
മഴകൊണ്ട് മുറ്റത്തെക്കോടുന്നവൻ
അമ്മയെ എപ്പോഴും കുഴപ്പിക്കുന്നു
ഒഴുകുന്ന വെള്ളത്തെ കെട്ടിനിർത്തി
അണക്കെട്ടിൻ മാതൃക നിർമിക്കുന്നു
അങ്ങനെ കളിക്കുന്നു വീട്ടിലവൻ
തുടരുന്നു സ്കൂളിൽ പോകുന്ന വഴിനീളെയും
വട്ടത്തിൽ കുട കയ്യിൽ ചുറ്റിചോണ്ടും
കുണ്ടിലും കുഴിയിലും ചാടിച്ചാടി
ചെളിവെള്ളം മേലാകെ തെറിപ്പിചോണ്ടും
മഴക്കലമാഘോഷമാക്കിടുന്നു
മാവിലെ മാങ്ങകൾ ലക്ഷ്യമാക്കി
തുരുതുരെ കല്ലുകൾപായിച്ചവൻ
വീഴുന്ന മാങ്ങകൾ പെറുക്കിവീണ്ടും
മറ്റൊരു മാങ്ങയെ ലക്ഷ്യം വചു
പൊടുങ്ങനെ മിന്നുന്ന മിന്നലെയും
കുടുകുടെ കുടുങ്ങുന്ന മുഴക്കത്തെയും
ഉച്ചത്തിൽ ഊതുന്ന കാറ്റിനെയും
ഭയപ്പെട്ടു കമ്പിളി മാളമാക്കി
ഓടി ഒളിക്കുന്ന വികൃതിപയ്യൻ
വീണ്ടുമാ പയ്യൻ പുറത്തുച്ചാടി
പുതുമഴ ദേഹതുവീണനേരം
ഇത്രയും നാളുകൾ കഴിഞ്ഞെങ്കിലും
ആവേശമൊട്ടുമേ ചോരാത്തവൻ