Wednesday, January 29, 2014

വിഷകന്യക: എസ്‌. കെ. പോറ്റകാട് - ഒരു ആസ്വാദനം

ഒരു ട്രെയിന്‍ യാത്രയിലാണ് ഞാന്‍ ഈ പുസ്തകം വാങ്ങിച്ചത്. വിഷകന്യക എസ്‌. കെ. പോറ്റകാട് എന്നൊക്കെ കേട്ടപോള്‍ കഥ നല്ലതയിരിക്കും എന്ന വിചാരം പെട്ടന്ന് മനസ്സില്‍ ഉദിച്ചു. അതുതന്നെയായിരുന്നു ഈ പുസ്തകം വാങ്ങുവാനുള്ള കാരണവും. ഇതു വാങ്ങുന്ന സമയത്ത് ഇതിലെ പ്രതിപാദ്യത്തെ പറ്റി യാതൊരു അറിവും ഉണ്ടായിരുന്നില്ല. അതു ആദ്യമായിട്ട് അറിയുന്നത് നോവലിസ്റ്റ് പുസ്തകത്തിന്റെ ആദ്യ പതിപ്പിന് എഴുതിയതു എന്നു പറഞ്ഞു കൊടുത്തിരിക്കുന്ന മുഖവുര വയിച്ചപോഴാണ്.

കുടിയേറ്റ കര്‍ഷകരുടെ കഥ. ഇതുവരെയുള്ള വായനയില്‍ കുടിയേറ്റ കര്‍ഷകരുടെ ജീവിത കഥ പ്രതിപാദ്യമായ ഒരു പുസ്തകം പോലുമില്ല. മാത്രമല്ല ഒരു കുടിയേറ്റ കര്‍ഷക പ്രദേശത്ത് താമസിക്കുന്ന എനിക്ക് ഈ പുസ്തകം സ്വന്തം നാടിന്‍റെ കഥയായിരുന്നു. വായിച്ചു കഴിഞ്ഞപ്പോള്‍ ഇതേ അഭിപ്രായം വീണ്ടും പറയാമോ എന്നു ശങ്കിച്ചുപോകുന്നു. എനിക്ക് തോന്നുന്നത് ഈ പുസ്തകത്തിലെ വിവരണം ആദ്യ മലയോര കുടിയേറ്റങ്ങളെ പറ്റിയും അവരുടെ യാതനകളെ പറ്റിയും അവര്‍ അനുഭവിച്ച ചൂഷനങ്ങളെ പറ്റിയും  ഒരു അവ്യക്തതമായ ചിത്രമേ നല്‍കുന്നുള്ളൂ എന്നാണ്. മറശീലയില്‍ കൂടി അവ്യക്തമായി പിന്നില്‍ നില്‍ക്കുന്ന ശില്പത്തെ കാണുന്നത് പോലെയുള്ള ഒരു മങ്ങിയ കാഴ്ച. അത്രയ്ക്കും ചെറുതായി പോയി ആ ജീവിത കുറിപ്പുകള്‍. മലമ്പനിയിലേക്കും കാട്ടു പന്നിയിലേക്കും മാത്രം ഒതുങ്ങി പോയോ ആ യാതനകള്‍ എന്നു  തോന്നിപോകുന്നു.

നോവല്‍ എന്ന രീതിയില്‍ നോക്കുമ്പോള്‍, വര്‍ണനകള്‍ക്ക് അത്ര മാത്രം പ്രാധാന്യം കൊടുക്കാത്തതിനാല്‍ മനുഷ്യ ഗന്ധം ഏല്‍ക്കാത്ത മണ്ണിനെ പറ്റിയുള്ള ഭാവനകള്‍ക്ക് ഒരു അപൂര്‍ണത തോന്നുന്നു. ഇടയ്ക്കിടയ്ക്ക് നിരതെറ്റി കയറി വരുന്ന കഥാപാത്രങ്ങളെ അവരവരുടെ നിരയിലേക്ക് ഇറക്കി നിര്‍ത്താന്‍ പലവട്ടം പേജുകള്‍ പിന്നിലേക്ക്‌ മറിക്കേണ്ടിവന്നു. (കുറച്ചു എന്റെ ഓര്‍മയുടെ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പോലും). കാലത്തിന്റെ ഒപ്പം കഥ മെനഞ്ഞു കയറാനുള്ള എന്റെ ശ്രമം പരാജയപെട്ടുകൊണ്ടിരുന്നു. ചിലപ്പോള്‍ ശര വേഗത്തില്‍ പോകുന്ന കാലത്തിന്റെ കണക്കുകള്‍ ചിലപ്പോള്‍ വളരെ ഇഴഞ്ഞു പോക്കൊണ്ടിരുന്നു. അതിനെ പറ്റി വ്യക്തമായ സൂചനകള്‍ ഇല്ലാതെ വന്നപ്പോള്‍ കഥാപാത്രത്തെ പെട്ടന്ന് മുന്നോട്ടു പായിച്ചു കാലത്തിനൊത്ത പ്രായവും ചുറ്റുപാടും ഭാവനയില്‍ ഉള്ള്കൊള്ള്വാന്‍ ചെറുതായെങ്കിലും ശ്രമാപെടെണ്ടി വന്നിരുന്നു.


ഇങ്ങനെ കുറച്ചു പ്രശങ്ങള്‍ ഞാന്‍ വായിച്ചപോള്‍ എനിക്ക് തോന്നി എന്നുള്ളത് സത്യം തന്നെ. എന്നിരുന്നാലും വായിച്ചിരിക്കേണ്ട ഒരു നോവല്‍ ആണിത്. ഇതിനെ ശ്രദ്ധേയമാക്കുന്നത് പുതുമയുള്ള പശ്ചാത്തലം ആണ്‌. ഇതു ഒരു വ്യക്തിയുടെ കഥയല്ല, ഒരു പ്രദേശത്തിന്റെതും അല്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബദ്ധപ്പെടുന്ന ഒരു സമൂഹത്തിന്റെ കഥ. ഉപജീവനത്തിനായി കാറ്റ് മൃഗങ്ങളെയും അതിലും ഭീകരരായ കുടില തന്ത്രജ്ഞര്‍ ആയ നാട്ടു ജന്മിമാരുടെയും കൂസാതെ ഇടനിലക്കാരുടെ പൊള്ളയായ വാക്കില്‍ വിശ്വസമാര്‍പ്പിച്ചു പൊന്ന് വിളയിക്കാന്‍ മല വെട്ടിത്തെളിച്ച് കയറി മണ്ണില്‍ പണിയെടുക്കുന്ന ഒരു  സമൂഹത്തിന്റെ കഥ. സമൂഹം കൊള്ളരുതയിമയിലേക്കും അവിടെനിന്നു വറുതിയിലെക്കും വഴുതി പോകുന്നതിന്റെ കഥ. മനുഷ്യ ജീവനും ആരോഗ്യവും കവര്‍ന്നെടുക്കുന്ന മലഞ്ചരിവെന്ന വിശകന്യകയുടെ കഥ.

Friday, January 3, 2014

പുതുവര്‍ഷം

തന്നച്ചുതണ്ടില്‍ തിരിയുന്നു ഭൂമി
മറ്റിവിരിയിക്കുന്നിരുളും വെളിച്ചവും
എന്നീ കറക്കം തുടങ്ങി നീ ദേവി
ആദ്യം വിരിയിച്ചതിരുളോ വെളിച്ചമോ
രഹസ്യമാസത്യമിന്നെല്ല മനുജനും
വളര്‍ന്നില്ലിന്നവനതു ഗ്രഹിച്ചീടുവാന്‍
ശ്രമമാധികമനത് ഗ്രഹിച്ചീടുവാന്‍
നിന്നുത്പതിതന്‍ വൃത്താന്തത്തിനായ്‌
അല്ലയോ ദേവി അറിഞ്ഞില്ലയോവാര്‍ത്ത
ബന്ധിച്ചവര്‍ നിനെയോരുപകരണതിലായ്
പന്ത്രണ്ടക്കങ്ങളില്‍ ചുറ്റിതിരിയുമത്തില്‍
മണിപന്ത്രണ്ടില്‍ നിന്‍ യാത്ര തുടങ്ങുമെന്ന്
ഋതുഭേദ വിരുന്നിനെ പഠിച്ചവരിന്നുനിന്‍
യാത്ര ദൈര്‍ഘ്യവും മനസിലാക്കിടുന്നു
മുന്നുറ്റിയാരുപതന്‍ഞ്ചു ദിനത്തിന്റെയാകഥ
ഇന്നു പകല്‍പോല്‍ വെളിച്ചതിലായ്
പേരു വിളിക്കാതെ തിരിച്ചറിയാത്തവര്‍
ഇട്ടു വര്‍ഷമെന്ന് നിന്‍ യാത്രാകാലത്തിനു
കീറി മുറിച്ചവര്‍ നിന്‍ യാത്രാകാലത്തെ
വീണ്ടുമൊരു പന്ത്രണ്ടിന്‍ അളവ് കോലിലായ്
പേരുകള്‍ പലതും ജനിച്ചു വീണവിടെ
ജനുവരി തുടങ്ങി ഡിസംബര്‍ വരെയും
ബന്ധിച്ചിടുന്നു നിന്നെയവര്‍ വീണ്ടും
ജനുവരിയിലായ്നിന്‍ യാത്ര തുടങ്ങുമെന്ന്
അതിനെ പുതുവത്സരമെന്നു ഘോഷിക്കുന്നെവരും
മണിപന്ത്രണ്ടടിക്കുവാന്‍ കാത്തിരിക്കയായ്‌ പിന്നെ
തിന്നും കുടിച്ചുമതിനെ എതിരേല്ക്കുവാന്‍
മദ്യവും പുകയും വെടിയുമതിനകമ്പടി
നൃത്തവും പാട്ടും മേമ്പൊടിയായ് കൊഴുപ്പിനായ്
കോടികള്‍ മറിയുന്ന കച്ചവടമാക്കിയത്
വികലമാക്കുന്നവര്‍ നിന്‍ യാത്രരംഭത്തെ
യാത്രരംഭമെന്നു വിളിക്കുവാന്‍ മടിയ്നി-
ക്കതു നിന്‍ സ്വകാര്യ രഹസ്യമല്ലോ ഇന്നും
എണ്ണുവാന്‍ പഠിച്ചവര്‍ എണ്ണി വര്‍ഷങ്ങള്‍
പ്രശ്നമുത്ഭാവിച്ചു നിന്‍ ഉത്പത്തിയെചോല്ലി
നേരേഎണ്ണിയവരൊരു വശത്തേക്ക്
തിരിചെണ്ണിയവര്‍ മറുവശത്തേക്കും
പേരിടാന്‍ മിടുക്കരവരിട്ടു പേരുകള്‍
ഏ. ഡി.-യും ബീ. സി-യും ജനിച്ചു പരിഹാരമായി
ഇന്നും നിര്‍ണയം സാധ്യമായിട്ടില്ല
ഏ. ഡി.-യും ബീ. സി-യും എന്നുവരെയെന്നു
അറിയതതെന്തേ എന്‍ സോദരങ്ങളെ
പുതുവര്‍ഷമെന്നത് വെറും കച്ചവട സൃഷ്ടി
ലാഭ കൊതിയുടെയൊരുമുഖമാണത്
ഊറ്റി കുടിക്കുമത്‌നിന്‍ പണവും സമയവും