Wednesday, October 16, 2013

എനരക്ഷ കേന്ദ്രമേ എന്‍ സങ്കേതമേ
എന്‍ ജീവനയകാ എന്‍ ഏശുവേ
കാരുണ്യം ചൊരിയന്നേ എന്‍ പാപംപോക്കണേ
വലയുന്നു ഞാനതിന്‍ ഭാരത്താല്‍ ഏറ്റവും
വീണുപോയിന്ന്ഞാന്‍ എന്‍ ജീവവീഥിയില്‍
കയറ്റന്നേ എന്നെ നീ ഈ ചേറ്റിന്‍ കുഴിയീന്നും
പെട്ടുപോയിന്നു ഞാന്‍ പലതാമാസക്തിയില്‍
വിടുര്‍ത്തണേ എന്നെ നീ നിന്‍ മുഖ ശോഭയാല്‍
മേലില്‍ പരീക്ഷയില്‍ വീഴാതിരിക്കുവാന്‍
താങ്ങണേ എന്നെ നീ വിശ്വാസ പാറയില്‍
ക്ഷമയുടെ പാഠങ്ങള്‍ പഠിപ്പിക്കാ എന്നെ നീ
എന്‍ സോദരരോട് രമ്യമയീടുവാന്‍
നീ തന്ന മാതൃക മുറുകെ പിന്‍പറ്റുവാന്‍
ഏകണേ ശക്തി നീ എന്‍ ജീവദായക

No comments:

Post a Comment