Friday, August 30, 2013

യാത്ര

------------------------------------------------------------------------------------------

നേരെ പറന്നുവന്ന ആ കല്ലിന്റെ ഉത്ഭവ സ്ഥാനം നോക്കിച്ചെന്ന എന്റെ കണ്ണ് ചെന്നെത്തിയത് ചെറിയ നിക്കറും പഴകിയ യുണിഫോം ഷർട്ടും ഇട്ടു നിക്കുന്ന ഒരു കുട്ടിയിലാണ്‌. കല്ല്‌ തൊടുത്തു വിടുവാൻ അവൻ ഉപയോഗിച്ച റബ്ബർ കഷ്ണം കൊണ്ടുള്ള ഉപകരണം അപ്പോഴും അവന്റെ കൈയ്യിൽ തന്നെ ഉണ്ടായിരുന്നു. അതു അവൻ പ്രവർത്തിപ്പിക്കുന്ന രീതി ഒന്നു കാണേണ്ടത് തന്നെയാണ്. ആ ഉപകരണം അവൻ സ്വന്തമായിട്ട് നിർമിച്ചതാവനാണ് സാധ്യത കൂടുതലും. ദേഷ്യം അത്ഭുതത്തിനു വഴിമാറിയ നിമിഷമായിരുന്നു അത്.

-------------------------------------------------------------------------------------------

ഇന്നു പ്രഭാത ഭക്ഷണത്തിന് പോയ വഴിക്ക് ഒരു വെളുത്ത കാളയുടെ പുറത്തു ഇര തേടുന്ന കറുത്ത കാക്കയേയും അതിൽ സുഖം കണ്ടെത്തി തല വളരെ താഴ്തി കഴുത്തും താടിയും മണ്ണിനോട്  പരമാവതി ചേർത്തുവച്ചു അനുസരണയോടെ കൂടി കിടക്കുന്ന കാളയെയും കാണുവാനിടയായി.

---------------------------------------------------------------------------------------------

Wednesday, August 28, 2013

Am I too short??

Am I too short??
My 6ft height went useless today to cover a short man.  Still I remember that short man I met today night near the fast food shop.

I was on my way back to home after a grand shopping. At that time Shopping was becoming my new mode of spending money. What I had to do with the whole money I was getting was one of the the main question I faced then. I found my answer too and it was spend it by buying all sort of comforts. The turn to that night shop was also a kind of that. But later it became a life big turn I made in my life. It was a suggestion from my friend to go to that night shop to taste the tastiest chicken rolls we can get in Pune.

I stood in front of that shop leaning to my Bike waiting for my order. A few more bikes were also parked there. Beside me two kids were playing running around and climbing on the Kinetic Honda parked next to mine.  I kept a distance from them since I don’t want to spoil the color of the brand new Jeans and Shoe. One of that two kid is too small, he ran very close to me. He wore shorts which was too over sized and was tied around his waist with a tiny rope. Seeing his body one may say he works in a mine or some coal factories.

The other boy, fortunately he had a shorts and an extra sized shirt with 2 or 3 buttons on it. The shirt was flying when he run. It was a multi colored one. Of all the colors the dominated one was Black. He might have got it from the place he sleeps. That brown and red may be the result of his extreme playing. And that red spots might be the blood from the wounds on his hand. But from where came the green, Ah. It may the color of the shirt once it had.

He was sitting on that bike next to me. I moved a bit more away from him because I want to be clean outside and also I didn't like to give any money to them if they ask. To keep my face away from them I engaged in other stuffs, some not required stuffs. I started cleaning my goggles, checking phone for new messages  and turned to the other side and engaged my eyes in wandering through the people and expert cooks of the shop and there mesmerizing speed. 

The wait was too short. we got the roll we ordered. I was relieved much because Now I not had to look here and there, just finish the food and run away from the scene. I was fully concentrated on the plate when I saw a shadow pass through the plate. It went past me. I detached my eye from the plate and raised my heard. It was that short guy, walking towards his Kinetic Honda. He had a broad body and he looks of my age. That thick spectacles says he too is working like me in some IT company. With a poker face he walked towards his bike. 

Seeing the owner, the boys started to crawling down from the seat. 
Ahh.. what a scene is waiting for me, I thought. I was too curious to see the reaction of the short  guy. Enjoying the food I was preparing myself to see how he kick that boys from his bike. 

He came near the boys, the elder was trembling and the younger was standing forgotten what to do. 
He caught the hands of that boys and went to the dark corner of the shop. I adjusted my place and kept my eye wide open to see what all are going to happen there. 

The next thing that short man did surprised me. He bend down asked
" Do you had food"
"No" said the elder one.
"Here is your order sir" Said to the waiter to that man.

He took it and give it to that kids and ordered two more. Then he sat with the boys and started feeding them. The kids were overjoyed and was eating their unexpected dinner.  

I became numb seeing this, was completely blank, what to do. it was My friend's call woke me up. when I turned around to see him, he was throwing the half eaten roll to the waste basket.


  

Thursday, August 22, 2013

A Journey

I looked my left and found no one there
I looked my right and found no one there
I found no one straight in front of me
I know there is no one behind me too.
I know I came alone to this world
I know I have to go alone from here
But does that mean I have to live alone
Why am I feeling ‘I am alone’?
Where I lost all my dear ones
Or is it something within me
Makes me think I lost all my dear one
No, I haven’t lost anyone, my dear ones
The one who loves me like how I do
They are with me always, now also
What I lost is some wrong perceptions
Perceptions about the one I thought closer
But through some hard and thorny way
Those thorns are hurting me, not that loneliness hurts  
Pains to leading me to goodness
Love to suffer more and more to reach there.

Wilderness

I raised my head and looked. I saw two girls coming opposite walking towards the bench opposite to me, a group of 6 sitting on the bench chatting and making fun in the farther corner of the garden. I can hear their sound. I heard some noise, I turned around and saw 3 men and 2 ladies talking loudly and walking towards the bench where I am sitting.

Yes, I am not walking alone in the wilderness in some other world. I am here in this world, here in the garden next to my office, sitting on the bench under the Neem tree  and there are people around me. I am not walking alone in any wilderness.

I sit upright and watched.  Everywhere I can see people moving around me, in groups. Small group to big group and I saw few couples too. But I couldn’t find anyone like me. Even if they are sitting they are no alone and mum like me. They all are energetic, happy and talking endlessly and some are laughing loud too. Almost all have a cup of tea with them. I too have a cup of tea, a half full cup. I don’t know what happened to the other half tea. I don’t remember when I drank it or whether I drank. I don’t know.

The tea is still steaming. I joined the steam and started flying with it. I flew pass the people, their sound, the garden and my office is now a small point. Sooner I reached the same wilderness. I saw myself wandering there, no one near me and even no one I can see till the far horizon. I started walking here and there. I am lost in some thoughts but I can’t say what that is. One thing I can feel is the pain which some memories are bringing. The memories of my friend, of my closer ones and the time I spent with them in the mainlands.

Again I heard some noise; I raised my head and looked. I saw two girls sitting opposite to me on a bench and speaking in some alien language. I have seen them somewhere, it took some time to realize they are the same girls who were walking towards the bench opposite to me and I realized they are speaking in English.

Yes, Again I am back. I am sitting on the bench under the Neem tree and there are people around me. I am not walking alone in any wilderness.

Thursday, August 15, 2013

Kadha vanna vazhi

ഒരു മീറ്റിങ്ങിനു ഹടപ്സരിൽ പോകാൻ ഇറങ്ങിയതാണ്. അധികം താമസിക്കാതെ തന്നെ ബസ്‌ കിട്ടി .... സീറ്റും ..
22 ക .... 28 കി. മി. ക്ക്  22 ക... വല്യ മോശം ഇല്ലാത്ത ടിക്കറ്റ്‌ നിരക്കാണല്ലോ .. 
യാത്രയുടെ ദൂരം കൂടുമ്പോൾ ടിക്കറ്റ്‌ വില കുറയുന്നു !!! ഇതു കൊള്ളാമല്ലോ ....

ടിക്കറ്റ്‌ വില ഇത്രേം കുറവാണേൽ കുറച്ചുക്കോടെ ദൂരം യാത്ര ചെയ്താൽ എന്താ ?? കുറഞ്ഞ പൈസക്ക് കൂടുതൽ ദൂരം... കൊള്ളം ഇതുവരെ ആരും ആലോചിക്കാത്ത ഓഫർ തന്നെ....

കഴിഞ്ഞ ദിവസം 2 വണ്ടി കേറി ഹടപ്സരിൽ പോയതു നഷ്ട കച്ചവടം ആയി പോയല്ലോ!
ഒരു 10 മിനിറ്റ് കൂടി ആ ജങ്ഷനിൽ  റിക്ഷകളും, സവാരി ചെയ്യാൻ നിൽക്കുന്ന തരുനിമാനികളെയും, ചുവന്ന വെട്ടം മാറി പച്ച വെട്ടം വരാൻ കാത്തു നിൽക്കാതെ ഏതാനും സെക്കന്റുകൾ ലാഭിക്കാൻ തിരക്ക്പിടിചോടുന്നവരെയും കണ്ടു നിൽക്കാമായിരുന്നു.

പക്ഷെ എല്ലാവരെയും പോലെ എനിക്കും തിരക്കയിരുന്നുവല്ലോ ........

ഈ തിരക്കുപിടിച്ച് ഓടുന്നതു കണ്ടാൽ തോന്നും ഒരു സെകന്റു വൈകിയാൽ കോടികൾ നഷ്ടമാകുമെന്....
ചിലപ്പോൾ അങ്ങനെ ആയിരിക്കും. എനിക്കെങ്ങനെ അറിയാം. എന്തായാലും എനിക്കത്രേം തിരക്കില്ലരുന്നു.

ഇന്നും ആ ജങ്ങ്ഷനിൽ കാഴ്ച്ചകൾക്ക് പുതുമ ഒന്നും ഉണ്ടായിരുന്നില്ല. ഇന്നലെ കണ്ട അതെ തിരക്കു. മുഖങ്ങൾക്കു മാറ്റമുണ്ടെങ്കിലും തിരക്കിനു യാതൊരു മാറ്റവും ഇല്ല.

ദൈവമേ ഈ ലോകത്ത് എല്ലാവർക്കും തിരക്കു തന്നെ ആണോ??

ഏങ്ങനയാലും ഞാനായിട്ടു മാറി നിൽക്കുന്നതു മോശമാണല്ലോ. എന്തിനെന്നറിയാതെ ഒഴുക്കിനൊപ്പം ആവശ്യമില്ലാത്ത തിരക്കും പിടിച്ചു ഞാനും കൂടി. 

എന്തോ P M P M L -കാർ ഈ തിരക്കു കാണുന്നുണ്ടെന്ന് തോന്നുന്നു. അധികം വൈകാതെ തന്നെ ബസ്‌ വന്നു. 

സീറ്റ്‌ കിട്ടിയതും ഇന്നലെ വായിച്ചു തീർന്ന പുസ്തകത്തിൽനിന്ന്  ആവേശമുൾകൊണ്ടതു മൂലം ഒരു കഥ എഴുതുന്നതിനെ പറ്റി ആയിരുന്നു ചിന്ത മുഴുവനും. പരകായ പ്രവേശം എന്നും സാഹിത്യകാരന്റെ വേദന എന്നുമൊക്കെയുള്ള ഭീകരൻ വാക്കുകൾ ഒന്നു പരീക്ഷിച്ചു കളയുകതന്നെ എന്നു വിചാരിച്ചു.

ഏവിട്‌ന്നു...!! ഒന്നും നടക്കുന്നില്ല.
വീണ്ടും ചുറ്റുമുള്ള ആള്ക്കാരെ നോക്കി വീണ്ടും ഒരു ശ്രമം, എനിക്കു അവരായി അവരെപോലെ ചിന്തിക്കാൻ പറ്റുവോന്നു..

അമ്പേ പരാജയം...

എന്നാലും വിട്ടുകൊടുക്കാൻ ഞാൻ തയാറല്ല..

വെളിച്ചപാട് ചിലങ്ക കെട്ടി ഉറഞ്ഞു തുള്ളൂന്നതുപോലുള്ള  ശബ്ദം ഉണ്ടാക്കി കൊണ്ട് പുനെയുടെ സ്വന്തം പബ്ലിക്‌ ട്രാന്സ്പോര്ട്ട് ബസ്‌ നഗര മധ്യത്തിൽ കൂടേ ചീറി പാഞ്ഞു പോകുമ്പോഴും എന്റെ ചിന്തക്ക് വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല.

എങ്ങനെയെങ്ങിലും ഒരു കഥ എഴുതണം ..

നൂറ്റാണ്ടുകളുടെ കഥ പറയുന്ന ഈ  ബസ്‌നെ  പറ്റി ആയാലോ 

" ഞാൻ ഒരു ബസ്‌. നിങ്ങൾക്കു കാണുമ്പോൾ തോന്നുന്നത്രേം പഴക്കം ഒന്നും എനിക്കില്ലട്ടോ. ഇയാൾക്ക് അങ്ങനെ തോന്നിയതിൽ തെറ്റു പറയാൻ പറ്റില്ല. ചെളി പിടിച്ചു കറുത്ത് ഇരുണ്ടിരിക്കുന്ന എന്നെ കണ്ടാൽ ഏതോ  അപരിഷ്കൃത ലോകത്തിൽ നിന്നു ഇരങ്ങിവന്നതണെന്നെ പറയു. ഒരു കാര്യം ശരിയാ എന്നിൽ നിന്ന് പുറത്തു കേൾക്കുന്ന ശബ്ദം ഇയാൾ പറഞ്ഞതുപോലെ ചിലക കെട്ടിയാടുന്ന വെളിച്ചപടിന്റെത് പോലെയാണ് "

മം... ഒന്ന് നിർത്തി .
ഇനി എന്തെഴുതണം ഒരു കഥ അവണമെങ്കിൽ....
വേണമെങ്കിൽ ചുവന്ന നിറം കറുപ്പ് ആയതു എങ്ങനെ എന്നു പറയാം, മാറിമാറി വന്ന ഡ്രൈവർമാരെ പറ്റി. കണ്ടക്ടർമാരെ പറ്റി, യാത്രകരെപറ്റി, അവരുടെ കഥ അങ്ങനെ പലതും. പക്ഷെ അതു ഒരു നോവൽ ആയി പോയാലോ. ഒരു നോവൽ എഴുതാനുള്ള ടൈം എങ്ങനായാലും എനിക്കില്ല..

വേറെ ടോപ്പിക്ക് തപ്പാം..

എന്നാപ്പിന്നെ  എന്റെ പുറകിലെ സീറ്റിൽ ഇരിക്കുന്ന സുന്ദരികളെയും, സീറ്റ്‌ ഉണ്ടായിട്ടും അവിടെ ഇരിക്കാതെ ആ പെണ്‍കൊച്ചുങ്ങളെ ഒളികണ്ണിട്ടു നോക്കി അവിടെത്തന്നെ ചുറ്റി പറ്റി നില്ക്കുന്ന കറുത്ത പാന്റും ഇളം പച്ച കളോർ ഷർട്ടും ഇട്ട ആ മാന്യ വ്യക്തിയെയും പറ്റി ആയാലോ. അതാകുമ്പോ കുറച്ചു മസാലയും കുറച്ചു സാമൂഹിക പ്രധിപദ്ധധയും  മേമ്പൊടി ആയിട്ട് ചേർക്കാലോ .. 

പക്ഷെ ഈ പറഞ്ഞപോലെ ഒക്കെ എഴുതാനുള്ള  പക്വത എനിക്കയോ ?? അതുമല്ല ഇത് എന്നെപോലുള്ള പലരുടേയും കഥ ആയി പോയാലോ??

അപ്പോൾ അതും വേണ്ട 

ഇനിയെന്ത് ?

എന്നാൽപിന്നെ പുറത്തുകൂടി ഇപ്പോൾ ബൈക്കിൽ ചീറി പാഞ്ഞു പോയ  ആ കമിതാക്കളെ പറ്റി ആയാലോ. കണ്ടിട്ട് കല്യണം കഴിച്ചിട്ടില്ല എന്നാ തോന്നുന്നേ. അപ്പോൾ വിഷയം പ്രണയം. പ്രണയത്തിൽ  ആവാൻ ഉള്ള കാരണങ്ങൾ അല്ലെങ്കിൽ സന്ദർഭത്തിൽ തുടങ്ങി ആത്മാർത്ഥ പ്രണയത്തിന്റെ അടിവേരുകൾ തപ്പി സാധാരണ കണ്ടുവരുന്ന വസ്‌തുവല്‍ക്കരിക്കാപെട്ട ന്യൂ ജെനരെഷൻ പ്രണയത്തിൽ കൂടി കടന്നു ആ കമിതാക്കളെ അതിന്റെ വക്തക്കൽ ആക്കി ഒരു കഥ അങ്ങ് കാച്ചിയാലോ. പക്ഷെ ആത്മാർത്ഥ പ്രണയത്തെ പറ്റിയും  ന്യൂ ജെനരെഷൻ പ്രണയത്തെ പറ്റിയും വലിയ അറിവില്ലാതെ ഒരു എടുത്തു ചാട്ടത്തിനു മുതിരണോ ? ഒന്ന് പ്രണയിച്ചു നോക്കാം.. ഒന്നല്ല .. രണ്ടു. ഒരു ആത്മാർത്ഥവും ഒരു ന്യൂ ജെനരെഷനും...

ഇപ്പൊ എന്റെ മുന്നിലുടെ കടന്നു പോയവരുടെത് ആദ്യത്തെ ഗണത്തിൽ പെട്ടതായിരിക്കട്ടെ എന്നു ആശംസിക്കുന്നു . 

അപ്പോൾ എന്റെ കഥ വിഷയം തേടി ഉള്ള യാത്ര വീണ്ടും തുടരണം..

ഹടപസർ ....

ഇത്ര പെട്ടന്നൊ ??
ഞാൻ ഇത്രേം നേരം ഇരുന്നു ആലോചിക്കുവരുന്നോ ?

അല്ല അതൊരു ചോദ്യം അല്ലെ?
ഹോ... ചെറുതായൊന്നു ട്യുണ്‍ മാറ്റിയാൽ പ്രസ്ഥപന ചോദ്യമായി മാറുന്നു...കൊള്ളം... ഒരു കണ്ടുപിടുത്തം കൂടി. കഥ ആലോചിച്ചപ്പോൾ കിട്ടിയ ഒരു ബോണസ്... സംസാര ഭാഷയുടെ ഓരോ കളികളെ !!!

ഹടപസർ ??

അയാൾ ഒന്നുകൂടി ചോദിച്ചു .
ഞാൻ അതെ എന്നാ അർത്ഥത്തിൽ തലയാട്ടി 

യുറേക്കാ... ഇയാളെ പറ്റി എഴുതികളയം. അതാവുമ്പോ കണ്ടു പഠിക്കാൻ കുറച്ചുകൂടി സമയം കിട്ടുമല്ലോ ..

സമയം കളയാതെ പഠനം തുടങ്ങാം..
കറുത്ത വരയുള്ള പാന്റ, ഇളം നീലയിൽ ചെറിയ വെള്ള കളങ്ങളോട് കൂടിയ ഷർട്ട്‌.... ചീകി ഒതുക്കിയ മുടി , കയ്യിൽ ഒരു ഓഫീസ് ബാഗ്‌.  മദ്ധ്യ വർഗ സമൂഹത്തിന്റെ പ്രതിനിതി തന്നെ ... മമം .. .. വാക്കുകൾ മുള പൊട്ടാൻ തുടങ്ങിയിരിക്കുന്നു...

ജോലി ചെയ്യുന്ന ആളാരിക്കും.. അതോ പഠിക്കുവാണോ ??
ഒന്നു വർത്തമാനം പറഞ്ഞു നോക്കണം ...

അയാൾ 20 രൂപ നോട്ട് എടുക്കുമ്പോൾ ഞാൻ മനസിൽ കുറച്ചു ഹിന്ദി വാക്കുകൾ സ്വരുകൂട്ടുവാരുന്നു... മിണ്ടണൊലൊ .!!!

അയാളും ഹടപ്സരിലേക്ക് തന്നെ ആണ്. എത്ര രൂപ  ആയിരിക്കും ഇവിടുന്നു   ഹടപ്സരിലെക്കു. ?? എന്താ ഇപ്പോ ഇങ്ങനെ ഒരു ജിജ്ഞാസ. അയാളെ ശ്രദ്ധിക്കേണ്ട സമയത്ത് ?

പക്ഷെ പെട്ടന്നുണ്ടായ ആ ആഗ്രഹം ഒരു നിമിഷത്തേക്ക് കഥ എഴുതാനുള്ള ആഗ്രഹത്തെ അങ്ങു വിഴുങ്ങി കളഞ്ഞു.. ആ ടിക്കറ്റ്‌ ഒന്നു നോകിയാൽ മതീലൊ..

ഞാൻ ഒന്ന് എത്തിനോക്കി, ടിക്കറ്റ്‌ ഒന്ന് കാണാൻ..

കണ്ടു .. ഒരു രണ്ടു രൂപ. അതിന്റെ അടിയിൽ അയാളുടെ കൈയിൽ 17  എന്നു എഴുതിയ ഒരു ടിക്കെടും.

അയാൾ കണ്ടക്ടർ യെ ഒന്ന് നോക്കി. കണ്ടക്ടർ മുഖം വെട്ടിച്ചു തിരിച്ചു അടുതെയൾക്ക് ടിക്കറ്റ്‌ കൊടുക്കുന്നതിൽ വ്യാപൃതൻ ആയി കഴിഞ്ഞിരിക്കുന്നു. അയാൾ ആ രണ്ടു രൂപ തുട്ടിലേക്ക് ഒന്ന് നോക്കി. പിന്നെ ടിക്കെടിലെക്കും. പിന്നെ എന്റെ നേരെയും ഒന്ന് നോക്കി. ഞാൻ അയാളെയും. പിന്നെ രണ്ടുപേർക്കും എല്ലാം മനസിലായി എന്നാ മട്ടിൽ ഒരു ചിരിയും പാസാക്കി ...

യൂറേക്കാ..... കിട്ടിപോയ്.... എനിക്കും കിട്ടിയോന്നു... വൈക്കം മുഹമദ് ബഷിറിന്റെ ഭഷയിൽ പറഞ്ഞാൽ, ഒരു കഥാബീജം..

                                                      "അനാഥനാക്കപെട്ട ഒറ്റ രൂപ നാണയം"

പിന്നിടുള്ള എന്റെ ചിന്ത മുഴുവനും അനാഥൻ ആക്കപെട്ടു അനർഹന്റെ കയിൽ എത്തപെട്ട ആ ഒറ്റ രൂപ നാണയത്തെ പറ്റിയാരുന്നു ...