വിടർന്നുരുണ്ട അവളുടെ കണ്ണുകളിൽ നിന്ന് പാറി വന്ന ആ നോട്ടം എൻ്റെ നേർക്കാരിരുന്നു. ഒരുമിച്ചുകൂടിയിരുന്ന് വർത്തമാനം പറയുന്ന, തമാശകൾ പറയുന്ന ആ കൂട്ടത്തിൽ വഴിതെറ്റി വരുന്ന ഈ നോട്ടം ഉണ്ടാകാറുണ്ട്. എൻ്റെ നേരെ പാറി വരുന്ന നോട്ടങ്ങൾ അതിൻ്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന പ്രേമത്തിൻ്റെ ചെറു സ്പന്ദനം...കണ്ണുകൾ ചുറ്റും പരതി നടക്കുന്ന സമയത്താണ് ഈ നോട്ടം ശ്രദ്ദയിൽ പെടുന്നത്. പിന്നെ കണ്ണുകൾ തമ്മിൽ തമ്മിൽ ഉടക്കുന്നതു പതിവായി തീർന്നു. തമ്മിൽ തമ്മിൽ സംസാരിക്കാതെ കാണുവാൻ മാത്രമായി ആ കൂട്ടത്തിലേക്കു ഞങ്ങൾ വന്നുകൊണ്ടേയിരുന്നു. കണ്ണുകൾ ഉടക്കി ഒന്നും പറയാതെ സംസാരിച്ചുകൊണ്ടു ....
പണികൾ എത്രയുണ്ടെങ്കിലും അതെല്ലാം മാറ്റിവച്ച് കൃത്യം അഞ്ചര മണിയാകുമ്പോൾ ഞാൻ ആ പടിക്കെട്ടിൽ ഹാജരുണ്ടായിരുന്നു. ആ വിടർന്ന കണ്ണുകൾ കാണുൻ... ആ ചുരുണ്ട മുടിയിഴകൾ കാണാൻ .. ആ മുഖം കാണാൻ.. ഓമനത്തം വിടരുന്ന ചിരി കാണാൻ... ആ നിഷ്കളങ്ക ഭാവം കാണാൻ.. ആ സൗന്ദര്യത്തോടു ചേർന്ന് അതിൽ ലയിച്ചിരിക്കാനായി...
കാണാതിരിക്കാൻ പറ്റില്ല എന്നായി... മുടക്കം വരാതെ, സ്ഥിരമായി കൃത്യം അഞ്ചരക്ക് ഏതോ ശക്തി എന്നെ ആ പടിക്കെട്ടിലേക്കു എത്തിച്ചുകൊണ്ടിരുന്നു..
ജോലി പ്രശ്നമല്ല ....ഉത്തരവാദിത്വം പ്രശ്നനമല്ല ... ആകെ മുന്നിലുള്ളത് ആയ സൗന്ദര്യധാമം മാത്രം...
അവിടെ ആയിരുന്നു തുടക്കം, കാണുവാൻ പോയി, കാണുവാൻ പോയി മനസ്സിൽ കഥകൾ മെനഞ്ഞു അതിൽ ആഗ്രഹങ്ങളും മോഹങ്ങളും ചാലിച്ച് ചേർത്ത് സ്വപ്നത്തിൽ അവളെ ഞാനെൻെ സ്വന്തമാക്കി..
ഒരിക്കിലും സംസാരിച്ചിട്ടില്ലാത്ത വിടർന്ന കണ്ണുള്ള സുന്ദരി , ഞാൻ നിന്നെ പ്രേമിക്കുന്നു....