ഞാനെന്ന കണ്ണട വച്ചുകൊണ്ട്
കാണുന്നതെല്ലമെൻ കാഴ്ച മാത്രം
കണ്ണടയൂരി വലിച്ചെറിഞ്ഞാൽ
കാണുന്നു ലോകമതെന്തെന്നു നീ
ഞാനെന്ന ഭവാമാണാ കണ്ണടകൾ
ദേഹിയോടോട്ടി ചേർന്നിരിക്കുന്നു
യുദ്ധം തുടങ്ങണം നിന്നിൽ തന്നെ
ഞാനെന്ന ഭാവത്തെ കൊന്നിടുവാൻ
എന്നു നീ നിന്നെ തന്നെ കൊന്നിടുമോ
അന്നു നീ ജീവിക്കാൻ തുടങ്ങിടുന്നു
ഞാനെന്ന ഭാവമാഴിച്ചു വച്ച്
നഗ്നനായി സ്വതന്ത്രനായി തീർന്നിടുന്നു
അന്നു നീ കാണും സർവസമത്വം
എല്ലരുമൊന്നെന്ന ജഗത്സത്യം
ബുദ്ധനായി ക്രിസ്തുവായി തീരുമന്ന്
കാഴ്ച്ചകളെല്ലാം മാറുമാന്ന്, കാണും നീ
ഭിക്ഷയായി ഭക്ഷണം വാങ്ങുവാനായി
നീ തന്നെ നിൻ മുന്നിൽ നിൽക്കുന്നത്
എല്ലാരുമാ കണ്ണട വലിച്ചെറിയു
ഏവരുമൊന്നെന്നു തിരിച്ചറിയൂ..
കാണുന്നതെല്ലമെൻ കാഴ്ച മാത്രം
കണ്ണടയൂരി വലിച്ചെറിഞ്ഞാൽ
കാണുന്നു ലോകമതെന്തെന്നു നീ
ഞാനെന്ന ഭവാമാണാ കണ്ണടകൾ
ദേഹിയോടോട്ടി ചേർന്നിരിക്കുന്നു
യുദ്ധം തുടങ്ങണം നിന്നിൽ തന്നെ
ഞാനെന്ന ഭാവത്തെ കൊന്നിടുവാൻ
എന്നു നീ നിന്നെ തന്നെ കൊന്നിടുമോ
അന്നു നീ ജീവിക്കാൻ തുടങ്ങിടുന്നു
ഞാനെന്ന ഭാവമാഴിച്ചു വച്ച്
നഗ്നനായി സ്വതന്ത്രനായി തീർന്നിടുന്നു
അന്നു നീ കാണും സർവസമത്വം
എല്ലരുമൊന്നെന്ന ജഗത്സത്യം
ബുദ്ധനായി ക്രിസ്തുവായി തീരുമന്ന്
കാഴ്ച്ചകളെല്ലാം മാറുമാന്ന്, കാണും നീ
ഭിക്ഷയായി ഭക്ഷണം വാങ്ങുവാനായി
നീ തന്നെ നിൻ മുന്നിൽ നിൽക്കുന്നത്
എല്ലാരുമാ കണ്ണട വലിച്ചെറിയു
ഏവരുമൊന്നെന്നു തിരിച്ചറിയൂ..