Friday, September 19, 2014

ആശുപത്രി കിടക്ക

സുഖസൗകര്യപ്രദമാം കിടക്കയോരുക്കി എനമക്കൾ
പഞ്ചനക്ഷത്ര ആശുപത്രി കിടക്ക
എല്ലാ സജീകരണവും ഉണ്ടവിടെ
അത്യന്തതുനിക ഉപകരണങ്ങൾ
ഒന്ന് വിളിച്ചാൽ  ഓടിവരും
മാലാഖ പോലുള്ള നേഴ്സ്മാര്
ദിനവും വന്നന്വേഷിക്കും ഡോക്ടർമാർ
സുഖവിവരം, നേരും ചെറിയ പുഞ്ചിരിയും
പതുപതു പഞ്ഞിപോലെ കിടക്കയും
ഞാനും മാത്രമാകുമാ വലിയമുറിയിൽ
സർവ സജീകരണവും ഉണ്ടവിടെ
ഇല്ല എന പ്രീയപെട്ടവർ മാത്രം
ഏകാന്തത മാത്രമാനെനിക്ക് ചുറ്റും
ഒരുവാക്കുരിയടാൻ പോലുമാരുമില്ല
സങ്കടവും സന്തോഷവും ആശയും പ്രതീക്ഷയും
സ്വപ്നവും നിരാശയും ഇടകലർന്ന്
വാക്കുകൾ നിറഞ്ഞു തുളുമ്പി നില്ക്കുന്നു
പുറത്തേക്കു കുതിച്ചു പായാൻ വഴിതേടി
കാണുവതില്ല ആരെയും എന്ന്കൂടെ ഇരിക്കാൻ
ഈ ഭ്രാന്ത് പറച്ചിൽ കേൾക്കാൻ
എല്ലാം എപ്പോഴുമെന്നുളിൽ തന്നെ കുടുങ്ങി
തിങ്ങി കൂടി സമ്മർദം കൂട്ടുന്നു, പൊട്ടാറായി
കേൾക്കുവനാരുമില്ല ഈ പഞ്ചനക്ഷത്രതിൽ
സൗകര്യങ്ങൾ മാത്രം, മറ്റു സൗകര്യങ്ങൾ മാത്രം   

Wednesday, September 3, 2014

മഴവില്ല്

വാരിവിതറി ഏഴു നിറങ്ങളാകാശവീഥിയിൽ
കമാനകൃതിയിൽ ഒരു വലിയ കുടപോൽ
അന്തിവെയിലേറ്റ്‌ സൂര്യനെതിരയി
ഏവരെയുമാകർഷിച്ചു കൊതിപ്പിച്ചു മഴവില്ല്
നിന്നു അത്ഭുതംകൂറി മിഴി ചിമ്മാതെ
പുതിയതെന്തോ കണ്ട കുട്ടിയെപോലെ
ഓടി പറന്നെത്തി ഒരു പറ്റമോർമകൾ
താങ്ങി ഏടുത്തു ബാല്യത്തിൽ വച്ചു
നിറങ്ങൾ നിറഞ്ഞാടിയ ബാല്യസ്മരണകൾ
വിരിയിച്ചു മഴവില്ലുപോൽ വളഞ്ഞു, നിറങ്ങൾ
നിറഞ്ഞൊരു പുഞ്ചിരി ചുണ്ടിൽ
തണുപ്പിച്ചാ ഓർമ്മകൾ മനവും, ഒരു
മഴ പെയിത് മാറിയ പോലെ 
ഇന്നും മിഴിവോടെ തെളിഞ്ഞങ്ങു നിൽപ്പു
ആദ്യമായി മഴവില്ല് കണ്ടതാമാദിനം
അമ്മയുടെ ചുണ്ടുവിരലിനറ്റത്തിലൂടെ
ഒരു വിസ്മയം കൂടി കണ്ടതാമാദിനം
ഉറക്കെചിരിച്ചത്തും
കൈകൊട്ടിയാര്ത്തതും
തുള്ളിച്ചടിയതും
ഓടിനടന്നതും
ഇന്നും മിഴിവോടെ നില്ക്കുന്നു കണ്മുന്നിൽ
പിന്നെയാതുമാഞ്ഞപ്പോൾ വീണ്ടുംകാണുവാൻ
ശാട്യം പിടിച്ചതും
വിതുമ്പി കരഞ്ഞതും
ഒരു കഥയില ദുഖം മറഞ്ഞതും
അമ്മതാൻ മടിയിൽ ചാഞ്ഞുറങ്ങിയതും
ഇന്നും മിഴിവോടെ നിൽക്കുന്നിതെൻ മുന്നിൽ
കോട്ടവും തട്ടാതെ മോഷ്ടിക്കപെടാതെ ..
ഒട്ടു നേരം കഴിഞ്ഞില്ല മാഞ്ഞുതുടങ്ങി
വർണങ്ങൾ ചിന്നിച്ചിതറി തെറിക്കുന്നു
അനന്തനീലിമയിലലിഞ്ഞു ചേരുന്നു
ഓർമകലുമതിനൊപ്പം ഒഴുകി മറയുന്നു
എവിടെ പോയി മറഞ്ഞാവർണങ്ങൾ പെട്ടന്ന്
എവിടെ പോയാ ഓർമകൾ വേഗം
ഇത്ര അസ്ഥിരമാണാനിറങ്ങൾ
പെട്ടന്ന് മറഞ്ഞിടുന്നു ജീവിതത്തിൽ നിന്നും
മനം കവർന്ന കാഴ്ചയേകിയ മഴവില്ല് മാഞ്ഞു
നിമിഷാർത്ഥം കൊണ്ട് ബാല്യം തന്ന ഓർമകൾ മാഞ്ഞു
ഒരു പുഞ്ചിരി മാത്രമിപ്പോഴും നിൽപ്പു
നഷ്ടങ്ങൾ ഓർമിപ്പിക്കുന്ന പുഞ്ചിരി