വായിക്കണമെന്ന് മനസ്സിൽ കൊണ്ടുനടന്ന ഒരു നോവൽ. കൂടുകാരന്റെ കൈയിൽ ഇത് ഇരിക്കുന്നത് കണ്ടപ്പോൾ ഒരു രീതിയിൽ തട്ടിപറിക്കുക തന്നെ ആയിരുന്നു എന്നു തന്നെ പറയാം. ഗ്രാമവും പഴമയും എന്നും മനസ്സിൽ കൊണ്ടുനടക്കുന്നത് കൊണ്ടായിരിക്കാം ആദ്യം കേട്ടപോൾ തന്നെ ഇത് വായിക്കണം എന്ന് മനസ്സിൽ ഉറപ്പിക്കാൻ കാരണം.
എല്ലാവരും ഇത് കാലങ്ങള്ക്കു മുൻപ് കേരളത്തിൽ നിലനിന്നിരുന്ന വ്യവസ്ഥിതി എന്നുപറയുമ്പോൾ അത്രയ്ക്ക് പഴകിയോ എന്നും ഇതിനു ഇപ്പോഴും പ്രാധാന്യം ഇല്ലേ എന്നുമാണ് ഞാൻ ചിന്തിച്ചത് .കാലം ഇത്രയും കഴിഞ്ഞിട്ടും മനുഷ്യന് ഒരു മാറ്റവും വന്നിട്ടില്ലെന്ന് തോന്നിപോകുന്നു. എല്ലാവരും ഉള്ളപോൾ ആരെയും ഗൗനിക്കതെയും നിഗുടനന്ദം ലഭിക്കുന്ന പക പോക്കൽ നടത്തുന്ന മനുഷ്യൻ എല്ലാരും അകന്നു അകന്നുപോയ് ഒട്ടപെടിലിന്റെ വേദന അനുഭവിക്കുമ്പോൾ തിരിച്ചു അവരിലേക്ക് വരാനുള്ള ശ്രമവും നടത്തുന്നു. ഈ മനുഷ്യ സ്വഭാവത്തെ തുറന്നു കാണിക്കുന്ന എം. ടി. സാറിന്റെ ഈ നോവലിൽ പച്ച മനുഷ്യന്റെ ജീവിതം കോറിയിട്ടിരിക്കുന്നു .
പ്രതാപകലതുനിന്നു ബന്ധു ജനങ്ങളുടെ കൊള്ളരുതാത്ത പ്രവർത്തികൾ കൊണ്ട് നാശത്തിലേക്ക് കൂപ്പുകുത്തിയ ആ തറവാടിനു കാലിക പ്രാധാന്യം ഉണ്ടെന്നു തോന്നിപോകുന്നു. ചുറ്റും തിരിഞ്ഞു സമുഹതിലെക്കു നോക്കിയാലും കാണുന്നത് അതുതന്നെ അല്ലെ ? അടക്കിഭരിക്കുന്ന ഒരാൾ, അടിച്ചമാര്തപെട്ട ശബ്ദങ്ങൾ, സ്വജനപക്ഷവതം, താമസ്കരിക്കപെട്ട ജീവിതങ്ങൾ എല്ലാറ്റിനും അവസാനം തിരസ്കരണത്തിന്റെ ഏറ്റവും ഒടുവിൽ ഉണ്ടാകുന്ന പൊട്ടിത്തെറിയും അത് മുതലാക്കി കൂട്ടിയിടിക്കുന്ന മുട്ടനടുകളുടെ ചോര നക്കികുടിക്കാൻ നടക്കുന്ന ഒരുകൂട്ടരും. അതുപോലെ സഹായഹസ്തം നീട്ടുന്നവരെ അപമാനിക്കുകയും ക്രുശിക്കുകയും ചെയുന്ന ഒരുകൂട്ടരും എഷിണിയിൽ ആനന്ദം കണ്ടെത്തുന്ന ആളുകളും. ഇതെല്ലം ഇപ്പോഴും പലരൂപത്തിലും ഭാവത്തിലും നമ്മുടെ ചുറ്റിലും നടക്കുന്നത് തന്നെ അല്ലെ . പെറ്റമ്മയുടെ സ്നേഹം ബന്ധുക്കളുടെ മൂല്യവും മനസിലാക്കാതെ പോകുന്ന ആളുകള് നമ്മൾ തന്നെയല്ലേ? ആത്മാർത്ഥ സ്നേഹം മനസിലാക്കാതെ ചുറ്റിലും ഉള്ള ആളുകളുടെ വക്കുവിശ്വസിച് മൂഡ സ്വർഗത്തിലേക്ക് യാത്ര ചെയുന്ന അപ്പുണ്ണി പലരുടെയും പ്രതിനിധി ആണെന്ന് തോന്നിപൊയ്. എന്നിട്ട് എല്ലാം നേടി ഒന്നുമില്ലതവനെ പോലെ നിൽക്കുന്ന അപ്പുണ്ണിയെ കണ്ടപ്പോൾ സഹതാപം ആണു തോന്നിയത്.
ഗ്രാമീണ പശ്ചാത്തതലത്തിലേക്ക് കൈ പിടിച്ചു കൊണ്ടുപോയ് സാധാരണ ജനങ്ങളിളുടെ ഒരു സമുഹതിന്റെയും അതിലുടെ നമ്മുടെ തന്നെയും സ്വാഭാവ വൈവിധ്യങ്ങളെയും കാണിച്ചു തന്ന എം ടി യുടെ സൃഷ്സ്ടി വൈഭവം എടുത്ത് പറയേണ്ടത് തന്നെ ആണ് . അദേഹം എന്നെ ശരിക്കും കഥ നടക്കുന്ന സ്ഥലത്തേക്ക് കൂട്ടികൊണ്ട് പൊയ് . ആ നാലുകെട്ടും എന്റെ മുൻപിൽ ഇപ്പോഴും ഉണ്ട് . ഇത് എം. ടി സർ-ന്റെ ഞാൻ വായിക്കുന്ന രണ്ടാമത്തെ നോവലാണ് . രണ്ടിലും എം . ടി യുടെ കഥാവധാരണ രീതി അതി ഗംഭീരം. വളരെ ചെറിയ ഭാവങ്ങൾ പോലും അതി സൂഷ്മതയോടെ അതി മനോഹരമായി നമ്മിലേക്ക് പകർന്നു നല്കുന്ന അവതരണ ശൈലി അസൂയാവഹമാണ് .
മനസ്സിൽ തങ്ങി നില്കുന്ന ഒരു അപ്പുണ്ണിയെയും ഒരു വലിയ നാലുകെട്ടും കുറേയധികം മനുഷ്യരെയും തന്ന ടി സർ-നു ഒരായിരം നന്ദി.